ad
Deshabhimani

സ്പെഷ്യൽ ട്രെയിൻ നാമമാത്രം

ടിക്കറ്റില്ല; ബംഗളൂരുവിൽനിന്ന് എങ്ങനെ വരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 26, 2026, 01:12 AM | 2 min read

കൊല്ലം

ഓണത്തിനു നാട്ടിലേക്ക് വരാൻ യാത്രാ സ‍ൗകര്യമില്ലാതെ മലയാളികൾ. ട്രെയിനുകളിൽ ടിക്കറ്റ്‌ കിട്ടാനില്ല. സ്വകാര്യ ബസും വിമാന കമ്പനികളും ടിക്കറ്റ്‌ നിരക്ക്‌ കുത്തനെ കൂട്ടി. യാത്രയ്ക്ക് തൊട്ടുമുന്പുള്ള ദിവസങ്ങളിൽ തുറന്ന തൽക്കാൽ, പ്രീമിയം തൽക്കാൽ ടിക്കറ്റുകൾ ലഭിച്ചവർക്ക്‌ മാത്രമാണ് ട്രെയിനിൽ നാട്ടിൽ എത്താനാകുന്നത്‌. തിരക്ക് പരിഹരിക്കാൻ റെയിൽവേ പ്രഖ്യാപിച്ച ഹുബ്ബള്ളി–-കോട്ടയം ഉൾപ്പെടെയുള്ള പ്രത്യേക ട്രെയിനുകൾ പേരിന് മാത്രമായി. സ്പെഷ്യൽ ട്രെയിനുകളിൽ തേർഡ് എസി നിരക്കുകൾ സാധാരണ നിരക്കിനേക്കാൾ കൂടുതലാണ്‌. സാധാരണ ദിവസങ്ങളിൽ ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് എസി മൾട്ടി-ആക്സിൽ സ്ലീപ്പർ ബസുകൾക്ക് 1,200 മുതൽ 2,500രൂപ വരെയാണ് ഈടാക്കുന്നത്‌. എന്നാൽ, ഓണത്തിരക്ക്കണ്ട്‌ സ്വകാര്യ ബസ് ലോബികൾ നിരക്ക് കുത്തനെ കൂട്ടി. പ്രമുഖ പ്രീമിയം ഓപ്പറേറ്റർമാർ സിംഗിൾ സീറ്റിന് 3,000രൂപ മുതൽ 5,900രൂപ വരെയാണ് ഈടാക്കുന്നത്. എസി ഇല്ലാത്ത ബസുകൾക്ക് പോലും 1,400രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ്‌ നിരക്ക്. കേരള, കർണാടക കെഎസ്ആർടിസി അഡീഷണൽ സർവീസുകളുണ്ടെങ്കിലും സീറ്റുകൾ ആവശ്യത്തിനില്ല. ബംഗളൂരുവിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള സാധാരണ ടിക്കറ്റ് നിരക്ക് 3,300, 4,500രൂപ വരെയാണെങ്കിൽ ഓണക്കാലത്ത് വിമാനക്കന്പനി യാത്രക്കാരെ ശരിക്കും പിഴിയുകയാണ്‌. അവസാന ദിവസങ്ങളിലെ ബുക്കിങ്ങുകൾക്ക് 15,000 മുതൽ 30,000രൂപ വരെ ഈടാക്കി. ചില റൂട്ടുകളിൽ കണക്ടിങ് ഫ്ലൈറ്റുകളുടെ നിരക്ക് ഇതിലും മുകളിലാണ്. കൂടുതൽ സ്പെഷ്യൽ ട്രെയിനുകളും അന്തർസംസ്ഥാന ബസുകളും ബജറ്റ് നിരക്കിൽ അനുവദിക്കാൻ കേരള, കർണാടക സർക്കാരുകളും റെയിൽവേ മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്ന ആവശ്യത്തിൽ നടപടിയുണ്ടായില്ല.

ഓണമില്ലാതെ ലോക്കോ പൈലറ്റുമാര്‍

കൊല്ലം

റെയിൽവേ ലോക്കോ പൈലറ്റുമാർക്ക്‌ ഇത്തവണ ഓണാഘോഷമില്ല. ഓണം സ്‌പെഷ്യൽ ട്രെയിനുകളിൽ അധിക ഡ്യൂട്ടി ചെയ്യേണ്ടതിനാൽ ഓണനാളുകളിൽ വീടുകളിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്‌. ഡ്യൂട്ടിയിലുള്ളവർക്ക്‌ അധികജോലി അടിച്ചേൽപ്പിക്കുകയുമാണ്‌. കോടികളുടെ എൻജിനുകളിൽ പ്രാഥമിക സൗകര്യം പോലും ഇല്ല. എൻജിൻ റൂമിൽ ഫുൾ ടൈം ജോലിയിൽ മുഴുകേണ്ടി വരുന്നതിനാൽ സമയത്ത് ഭക്ഷണം കഴിക്കാൻപോലും കഴിയാറില്ല. ജോലിസ്ഥലത്ത് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യവുമില്ല. വനിതാ ലോക്കോ പൈലറ്റുമാർക്ക്‌ പ്രത്യേക പരിഗണനയില്ല. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ട്രാക്കിനരികിൽ പോകേണ്ടിവരുന്നതായി വനിതാ ലോക്കോ പൈലറ്റുകൾ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home