ad
Deshabhimani

മത്സ്യത്തൊഴിലാളികൾക്ക് 
ഓണക്കോടി വിതരണം

sas

മത്സ്യത്തൊഴിലാളി യൂണിയൻ ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ ഓണാഘോഷവും മത്സ്യത്തൊഴിലാളികൾക്ക്‌ ഓണപ്പുടവ വിതരണവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്‌ജൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 26, 2026, 01:37 AM | 1 min read

ആലപ്പുഴ

മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ആലപ്പുഴ ഏരിയ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികൾക്ക്‌ ഓണപ്പുടവ വിതരണംചെയ്‌തു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്‌ജൻ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ്‌ വി ജി വിഷ്‌ണു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഷീന സജി, നഗരസഭാ കൗൺസിലർമാരായ കെ സിനു, പി വി ബെനഡിക്‌ട്‌, സഹകരണസംഘം പ്രസിഡന്റ്‌ വി ജെ ജോൺ, ടി ആർ രാജേഷ്, പി ആർ ബിജു, സി എഫ് ഫ്രാൻസിസ്, ലൂർദ് മേരി ലീന, സിനി മോഡി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home