ad
Deshabhimani

പാലക്കാട്‌ ഡിവിഷൻ വെട്ടിമുറിക്കൽ

കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച്‌

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഡിവൈഎഫ്ഐ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഡിവൈഎഫ്ഐ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 26, 2026, 01:35 AM | 1 min read

കോഴിക്കോട്‌
പാലക്കാട്‌ റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തി. കനത്ത പൊലീസ്‌ വലയം ഭേദിച്ച്‌ അകത്തുകടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ്‌ ബലംപ്രയോഗിച്ച്‌ നീക്കി. റെയിൽവേയുടെ വികസന സാധ്യതകളെ തകർക്കുകയും കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ കവർന്നെടുക്കുകയുംചെയ്യുന്ന കേന്ദ്രനയത്തിനെതിരെയായിരുന്നു മാർച്ച്‌. ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്രത്തിന്റെ ഏകപക്ഷീയമായ തീരുമാനം കേരളത്തിന്‌ കനത്ത തിരിച്ചടിയാകുമെന്നറിഞ്ഞിട്ടും കോൺഗ്രസ്‌ എംപിമാർ തുടരുന്ന മ‍ൗനം അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. മലബാറിലേക്കുള്ള ഭൂരിഭാഗം ട്രെയിൻ സർവീസും ആരംഭിക്കുന്നതും കടന്നുപോകുന്നതും മംഗളൂരു കേന്ദ്രീകരിച്ചായതിനാൽ ഇ‍ൗ മാറ്റം കേരളത്തിലേക്ക്‌ പുതിയ ട്രെയിൻ സർവീസ്‌ ആരംഭിക്കാനും സർവീസുകൾ നീട്ടുവാനും തടസ്സമാകുമെന്നും നേതാക്കൾ ചുണ്ടിക്കാട്ടി. അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ വി വസീഫ്‌ മാർച്ച്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ദിപു പ്രേംനാഥ്‌ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ എം സച്ചിൻദേവ്‌, ഫഹദ്‌ഖാൻ, എൻ യു അബിത്‌, എം കെ നികേഷ്‌, എം എം ജിജേഷ്‌, പി ശാരുതി, ടി അതുൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ അരുൺ സ്വാഗതവും ട്രഷറർ കെ എം നീനു നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home