ad
Deshabhimani

നാടെങ്ങും നബിദിനാഘോഷം

പെരുമണ്ണ പാറക്കണ്ടം നുസ്റുല്‍ ഇഖ്വാന്‍ സുന്നി മദ്രസ സംഘടിപ്പിച്ച നബിദിന റാലിയില്‍നിന്ന്

പെരുമണ്ണ പാറക്കണ്ടം നുസ്റുല്‍ ഇഖ്വാന്‍ സുന്നി മദ്രസ സംഘടിപ്പിച്ച നബിദിന റാലിയില്‍നിന്ന്

വെബ് ഡെസ്ക്

Published on Aug 26, 2026, 01:33 AM | 1 min read

കോഴിക്കോട്‌

നബി കീർത്തനങ്ങളുടെ ഈണവുമായി നാടെങ്ങും നബിദിനം ആഘോഷിച്ചു. പുലർച്ചെ നാലോടെ മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് മൗലീദ് പാരായണം ആരംഭിച്ചു. രാവിലെ മഴ പെയ്തെങ്കിലും ആഘോഷങ്ങളുടെ ആവേശം ഒട്ടും ചോർന്നില്ല. വിവിധ മഹല്ലുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നഗരത്തിലും ജില്ലയിലെ വിവിധ ഭാഗങ്ങളിലും നബിദിന റാലികൾ നടന്നു. വർണ ബലൂണുകളും പതാകകളും ബാനറുകളും കൈയിലേന്തിയാണ് വിശ്വാസികൾ റാലിയിൽ പങ്കെടുത്തത്. മദ്രസാ വിദ്യാർഥികളുടെ കലാപരിപാടികൾ, മതപ്രഭാഷണങ്ങൾ, മൗലീദ് സദസ്സുകൾ, അന്നദാനം തുടങ്ങിയവയും നടന്നു. വിവിധയിടങ്ങളിൽ ഘോഷയാത്രകളും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. നബിദിന സന്ദേശറാലികളിൽ മത, സാമുദായിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ​ദഫും അറബനയും ഫ്ലവര്‍ഷോയും കുതിര സവാരിയുമടക്കം വര്‍ണാഭമായിരുന്നു ഘോഷയാത്രകള്‍. നബിദിന ഘോഷയാത്രയെ സ്വീകരിക്കാന്‍ മധുരപലഹാരങ്ങളുമായി ഇതര സമുദായാംഗങ്ങള്‍ കാത്തിരുന്നത് മതസൗഹാര്‍ദത്തിന്റെ തിളങ്ങുന്ന കാഴ്ചകളായി. കാരന്തൂര്‍ മര്‍കസില്‍ നടന്ന നബിദിനറാലിക്ക് സി മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി. റാലിയില്‍ കശ്മീരി വിദ്യാര്‍ഥികളും അണിനിരന്നു. കോഴിക്കോട് ടൗണ്‍ ഏരിയാ സുന്നി കോ–ഓര്‍ഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച നബിദിന റാലി പരപ്പില്‍ മുഹമ്മദലി കടപ്പുറത്തുനിന്ന് ആരംഭിച്ച് ഫ്രാന്‍സിസ് റോഡ് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു. മായനാട് ബിദായത്തുല്‍ ഹിദായ മദ്രസയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലി നടത്തി. വൈകിട്ട്‌ വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home