മാലിന്യം വളമായി; വസന്തം വിരിഞ്ഞു

ചേർത്തല നഗരസഭയുടെ ശുചിമുറിമാലിന്യ സംസ്‌കരണപ്ലാന്റിനോടുചേർന്ന് സജ്ജമാക്കിയ ഹരിതോദ്യാനത്തിലെ പൂന്തോട്ടം
ചേർത്തല
മാലിന്യം വളമാക്കിമാറ്റിയപ്പോൾ വിരിഞ്ഞ പൂക്കൾ നിറവസന്തമായി. നഗരസഭയ്‌ക്ക് കീഴിലെ ഹരിതോദ്യാനത്തിലാണ് പുഷ്‌പവസന്തം. ജൈവമാലിന്യം സംസ്‌കരിച്ച് വളമാക്കുന്ന എയ്റോബിക് വിൻഡോ യൂണിറ്റിന് മുന്നിലാണ് പൂന്തോട്ടം. വഴിയോരങ്ങളിൽനിന്ന് തൂത്തുമാറ്റുന്ന കരിയിലയും ചപ്പുചവറും ശുചിമുറി സംസ്‌കരണ പ്ലാന്റ് പുറംതള്ളുന്ന ചളിയും ഉൾപ്പെടെയാണ് വിൻഡോ കമ്പോസ്‌റ്റിങ്ങിൽ ജൈവവളമാകുന്നത്. ഗ്രോബാഗുകളിലാക്കി വിവിധ നിറത്തിലെ ചെണ്ടുമല്ലി കൃഷിചെയ്‌തു. പൊതുയിടങ്ങളിലും ജലാശയങ്ങളിലും ബാധ്യതയാകുന്ന മാലിന്യമാണ് ആസൂത്രിത പദ്ധതിയിലൂടെ പൂവസന്തമായത്. മുളക്, ചോളം, ചെടിമുരിങ്ങ എന്നിവയും പരീക്ഷണാടിസ്ഥാനത്തിൽ ഉൾപ്പെടുത്തി. ആനതറവെളിയിൽ ചേർത്തല നഗരസഭയുടെ മാലിന്യസംസ്‌കരണകേന്ദ്രത്തിലെ കൃഷിയിടത്തിന് മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ഹരിതോദ്യാനമെന്ന് പുനർനാമകരണം ചെയ്‌തത്.









0 comments