പിക്കപ് ജീപ്പ് മറിഞ്ഞു

മണ്ണാർക്കാട്
കോങ്ങാട് –മണ്ണാർക്കാട്– ടിപ്പുസുൽത്താൻ റോഡിൽ പള്ളിക്കുറുപ്പ് കൊന്നക്കോട് പിക്കപ് ജീപ്പ് മറിഞ്ഞു. ചൊവ്വ പകൽ 2.30നാണ് അപകടം. മണ്ണാർക്കാട് ഭാഗത്തുനിന്ന് കോങ്ങാട് ഭാഗത്തേക്ക് പാഴ്‌സൽ കയറ്റി വന്ന വാഹനമാണ് മറിഞ്ഞത്. ആർക്കുംപരിക്കില്ല. കനത്ത മഴയെത്തുടർന്ന് റോഡിൽനിന്ന് തെന്നിമാറിയതാണെന്ന് പ്രദേശവാസികൾ പറഞ്ഞു.










0 comments