ad
Deshabhimani

സിപിഐ എം സംയോജിത കൃഷി ഓണച്ചന്ത തുടങ്ങി

സംയോജിത കൃഷിയുടെ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണച്ചന്തകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറിയറ്റംഗം എം ബാലാജി നിർവഹിക്കുന്നു

സംയോജിത കൃഷിയുടെ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണച്ചന്തകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറിയറ്റംഗം എം ബാലാജി നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Aug 26, 2026, 12:06 AM | 1 min read

കുന്നംകുളം ​

സിപിഐ എമ്മിന്റെ നേതൃത്വത്തിൽ നടത്തിയ സംയോജിത കൃഷി ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ഓണച്ചന്തകൾ ആരംഭിച്ചു. ചൂണ്ടൽ പഞ്ചായത്തിലെ തലക്കോട്ടുകരയിൽ നടന്ന ജില്ലാതല ഉദ്ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം ബാലാജി നിർവഹിച്ചു. ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ അധ്യക്ഷനായി. ‘ഓണത്തിന് നല്ല ഭക്ഷണം എന്ന ആശയം മുൻനിർത്തിയാണ് സിപിഐ എം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലാകെ സംയോജിത കൃഷി ഇറക്കിയിരുന്നത്. പ്രാദേശികമായി ഉൽപ്പാദിപ്പിച്ച പഴം, പച്ചക്കറികൾ, കാർഷിക ഉൽപ്പന്നങ്ങൾ, വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ വിപണിയിലുണ്ട്. കർഷകർക്ക് സ്ഥിരവിലയും, മികച്ച വിപണിയും ഉറപ്പാക്കുന്നതിനോടൊപ്പം ഗുണമേന്മയുള്ള പ്രാദേശിക ഭക്ഷ്യോൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് സംയോജിത കൃഷിയുടെ ലക്ഷ്യം. ഏരിയ കമ്മിറ്റിയംഗം എം ബി പ്രവീൺ, സംയോജിത കൃഷി ജില്ലാ കൺവീനർ സി ആർ രാഗേഷ്, ഏരിയ കൺവീനർ കെ ബി ജയൻ, എം പീതാംബരൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home