നബിദിനത്തിൽ താരമായി നവീൻ

മണ്ണാർക്കാട്
നബിദിനത്തിൽ താരമായി കാവുണ്ട പരനാട്ടുവീട്ടിൽ രവി–ബിന്ദു ദമ്പതികളുടെ മകൻ നവീൻ (ഉണ്ണിക്കുട്ടൻ). കരിമ്പുഴ കാവുണ്ട നുസ്‌റത്തുൽ ഇസ്ലാം മദ്രസയിലെ നബിദിനാഘോഷത്തിൽ ദഫ്‌മുട്ടും മറ്റ് കലാമത്സരങ്ങളിൽ പങ്കെടുത്തുമാണ് നവീൻ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്. നബിദിന പരിപാടി പരിശീലന സമയത്ത് മദ്രസയിൽ കയറിച്ചെന്ന് ദഫിലും മറ്റ് കലാപരിപാടികളിലും പങ്കെടുക്കണമെന്ന് മദ്രസാ പ്രധാനാധ്യാപകനായ അക്ബർ അലി റഹ്മാനിയോട് നവീൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹം രക്ഷിതാക്കള-ുടെ സമ്മതം വാങ്ങി നവീനെയും പരിപാടികളിൽ ഉൾപ്പെടുത്തി. മദ്രസ കമ്മിറ്റിയും ഉസ്‌താദുമാരും നാട്ടുകാരും നവീനെ അനുമോദിക്കുകയും ചെയ്‌തു.










0 comments