വനിതാ ലോകകപ്പ്: തിരുവനന്തപുരം വേദിയല്ല

മുംബൈ: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം വേദിയാകില്ല. വനിതാ ലോകകപ്പിന്റെ 13–-ാം പതിപ്പിന് തിരുവനന്തപുരം ആതിഥേയരാകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിസിസിഐ സമർപ്പിച്ച പ്രാഥമിക പട്ടിയിൽ ഇടംപിടിക്കുകയും ചെയ്‌തിരുന്നു.
സെപ്‌തംബർ 30 മുതൽ നവംബർ 12 വരെ അരങ്ങേറുന്ന ലോകകപ്പിൽ ബംഗളൂരു എം ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് തുടക്കം. ഇൻഡോർ, ഗുവാഹത്തി, വിശാഖപട്ടണം, ശ്രീലങ്കയിലെ കൊളംബോ എന്നീ വേദികളിലും കളി നടക്കും. പാകിസ്ഥാന്റെ മത്സരങ്ങളാണ് കൊളംബോയിലെ ആർ പ്രേമദാസ സ്‌റ്റേഡിയത്തിൽ അരങ്ങേറുക.









0 comments