ഡാരിൽ മിച്ചെലിന് നേരെ പന്തെടുത്തെറിഞ്ഞു; അർഷ്‌ദീപിന് പിഴ

ദുബായ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനിടെയിലെ മോശം പെരുമാറ്റത്തിന് ഇന്ത്യൻ പേസർ അർഷ്‌ദീപ് സിങ്ങിന് പിഴ. ന്യൂസിലൻഡ് ബാറ്റർ ഡാരിൽ മിച്ചെലിന് നേരെ പന്തെടുത്ത് എറിഞ്ഞ സംഭവത്തിലാണ് നടപടി. മത്സരത്തിന്റെ 15 ശതമാനം പ്രതിഫലം അർഷ്ദീപ് പിഴയയായി അടക്കണം. അച്ചടക്കലംഘനത്തിന് ഒരു പോയിന്റ് കുറയ്‌ക്കുകയും ചെയ്‌തു.
ന്യൂസിലൻഡ് ഇന്നിംഗ്‌സിന്റെ 11-ാം ഓവറിലായിരുന്നു സംഭവം. അർഷ്ദീപ് എറിഞ്ഞ പന്ത് ഡാരിൽ മിച്ചൽ പ്രതിരോധിച്ചതോടെയാണു നാടകീയ സംഭവങ്ങളുടെ തുടക്കം. പന്തു പിടിച്ചെടുത്ത അർഷ്ദീപ് മിച്ചലിനു നേരെ വലിച്ചെറിയുകയായിരുന്നു. അത് മിച്ചലിന്റെ പാഡിൽ കൊള്ളുകയും ചെയ്തു.
ഇതോടെ നിയന്ത്രണം നഷ്ടമായ ഡാരിൽ മിച്ചൽ, അർഷ്ദീപ് സിങ്ങിന് അടുത്തേക്കെത്തിയിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ അര്‍ഷ്ദീപ് നടന്നുപോകുകയും ചെയ്തു. ഇന്ത്യൻ ക്യാപറ്റൻ സൂര്യകുമാർ യാദവ് എത്തി ഡാരിൽ മിച്ചലിനോടു സംസാരിച്ചാണു പ്രശ്നം പരിഹരിച്ചത്. ഓവർ അവസാനിച്ചപ്പോൾ ഡാരിൽ മിച്ചലും അർഷ്ദീപും പരസ്പരം കൈകൊടുത്തു. എന്നാൽ പ്രകോപനപരമായിരുന്നു അർഷ്‌ദീപിന്റെ പെരുമാറ്റമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. അച്ചടക്കലംഘനത്തിന് ഒരു പോയിന്റ് കുറയ്‌ക്കുകയും ചെയ്‌തു.










0 comments