ad
Deshabhimani

51 ഗ്രാം എംഡിഎംഎയുമായി യുവാവ്‌ അറസ്റ്റിൽ ​

അമരവിളയിൽ 51 ഗ്രാം എംഡിഎംഎയുമായി പിടിയിലായ കൊല്ലം സ്വദേശി അക്ഷയ്

അമരവിളയിൽ 51 ഗ്രാം എംഡിഎംഎയുമായി പിടിയിലായ കൊല്ലം സ്വദേശി അക്ഷയ്

വെബ് ഡെസ്ക്

Published on Sep 04, 2026, 11:04 PM | 1 min read

നെയ്യാറ്റിൻകര

ബംഗളൂരുവിൽനിന്ന്‌ കേരളത്തിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി അമരവിള ചെക്‌പോസ്റ്റിൽ എക്സൈസ് പിടികൂടി. കൊല്ലം സ്വദേശി അക്ഷയ് (21) ആണ് 51 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. ​കൊല്ലം കേന്ദ്രീകരിച്ച് വിൽപ്പന നടത്താനാണ്‌ എത്തിച്ചത്‌. ബുധനാഴ്ചയാണ് ഇയാൾ ബംഗളൂരുവിലേക്ക് പോയത്. തുടർന്ന് ആഡംബര ബസിൽ കൊല്ലത്തേക്ക് മടങ്ങുന്നതിനിടെ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കുടുങ്ങിയത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ. വിപണിയിൽ ലക്ഷങ്ങൾ വിലവരും. പ്രതിയെ എക്സൈസ് സംഘം വിശദമായി ചോദ്യം ചെയ്തു. ഇയാൾക്ക് ലഹരി കൈമാറിയ ബംഗളൂരുവിലെ കണ്ണികളെക്കുറിച്ചും കൊല്ലത്ത് ലഹരിമരുന്ന് വാങ്ങാൻ കാത്തിരുന്ന സംഘത്തെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് സംഘം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home