ഇന്ന് അധ്യാപകദിനം
അവിരാമം ആനാവൂരിന്റെ അക്ഷരവെളിച്ചം

ബാലവേദി കുട്ടികൾക്ക് ക്ലാസെടുക്കുന്ന ആർ പരമേശ്വരൻപിള്ള

സ്വന്തം ലേഖകൻ
Published on Sep 04, 2026, 11:01 PM | 1 min read
വെള്ളറട
ഒൗദ്യോഗിക സർവീസിൽനിന്നുള്ള വിരമിക്കൽ, അക്ഷരവെളിച്ചം വിതറുന്നതിനുള്ള വിരാമമല്ലെന്ന് കാണിച്ചുതരികയാണ് ആനാവൂരിന്റെ ആർ പരമേശ്വരൻപിള്ള. 28 വർഷത്തെ സർവീസിനുശേഷവും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മുൻനിരയിൽ സജീവമാണ് അദ്ദേഹം. നാറാണി ജനതാ സോഷ്യൽ ലൈബ്രറി പ്രസിഡന്റായും താലൂക്ക്, ജില്ലാ ലൈബ്രറി കൗൺസിലുകളുടെ ഭാരവാഹിയായും പ്രവർത്തിച്ച് വായനയുടെ വെളിച്ചം പകരാൻ മുന്നിൽനിൽക്കുന്നു. 1983-ൽ കാസർകോട് മഞ്ചേശ്വരം ഉപജില്ലയിലാണ് അധ്യാപക ജീവിതത്തിന്റെ ആരംഭം. കണ്ണൂർ ഇരിട്ടിയിലും കൊല്ലങ്കോട്, പൊഴിയൂർ, ആനാവൂർ ഗവ. സ്കൂളുകളിലും ദീർഘകാലം സേവനമനുഷ്ഠിച്ചു. 2006-ൽ പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ച് നെയ്യാറ്റിൻകര തേവിയാരുകുന്ന് ഗവ. ട്രൈബൽ സ്കൂളിൽ എത്തിയ മാഷ്, അവിടത്തെ പിന്നാക്ക വിഭാഗ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നടത്തിയത് വേറിട്ട ഇടപെടലുകളാണ്.പഠനത്തിൽ പിന്നാക്കം പോയവരെയും പ്രയാസങ്ങൾ അനുഭവിക്കുന്നവരെയും ചേർത്തുപിടിച്ച അദ്ദേഹത്തിന്റെ കരുതലിന്റെ കഥ പറയാൻ ആനാവൂരിലും വെള്ളറടയിലും ഒരുപാട് വിദ്യാർഥികളുണ്ട് പരമേശ്വരൻ പിള്ളയ്ക്ക്.









0 comments