ad
Deshabhimani

മേയറോട്‌ ജനം...

അമേരിക്കൻ കഥകളല്ല, വേണ്ടത്‌ ജനകീയപ്രശ്‌നങ്ങളിൽ പരിഹാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 04, 2026, 10:58 PM | 1 min read

തിരുവനന്തപുരം

മേയറുടെ അമേരിക്കൻ ടൂറിന്റെ കഥകളല്ല കേൾക്കേണ്ടതെന്നും നഗരത്തെ ബാധിക്കുന്ന ഗുരുതര വിഷയങ്ങൾക്ക്‌ പരിഹാരമാണ്‌ ആവശ്യമെന്നും ജനം. രൂക്ഷമായ കുടിവെള്ളപ്രശ്‌നം, കുമിഞ്ഞുകൂടിയ മാലിന്യം, തെരുവുനായ തുടങ്ങിയ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ഏഴുമാസം പിന്നിട്ടിട്ടും കോർപറേഷൻ ഭരണസമിതിക്ക്‌ കഴിഞ്ഞിട്ടില്ല. ഓണാഘോഷ പരിപാടിയുടെ പ്രധാന കേന്ദ്രമായ കനകക്കുന്നിലെ ഉദ്‌ഘാടനവേദിയിലും നായയുണ്ട്‌ കടികൊള്ളാതെ സൂക്ഷിക്കണം എന്ന ജാഗ്രതാസന്ദേശം മാത്രമാണ്‌ കോർപറേഷന്റെ ‘ഏക സംഭാവന’. നഗരം വെള്ളത്തിലായപ്പോൾ എട്ടുദിവസത്തെ അമേരിക്കൻ സന്ദർശനത്തിന്‌ തിരിക്കുന്നതായി സമൂഹമാധ്യമത്തിൽ അറിയിച്ച്‌ കടന്ന മേയർ, യുഎസ്‌ കഥകൾ വിവരിക്കാൻ മേയർ കെയേഴ്‌സ്‌ പരിപാടിയാണ്‌ ശനിയാഴ്‌ച സംഘടിപ്പിക്കുന്നത്‌. സ്വകാര്യയാത്രയുമായി ബന്ധപ്പെട്ട്‌ ആക്ഷേപമുയർന്നപ്പോൾ ഒ‍ൗദ്യോഗികയാത്രയാക്കി മാറ്റാനും ശ്രമം നടത്തിയിരുന്നു. വിദഗ്‌ധ സംഘത്തെ ഉൾപ്പെടുത്തി മുൻ ഭരണസമിതി തയ്യാറാക്കിയ നഗരത്തിന്റെ മാസ്റ്റർ പ്ലാൻ കൈയൊഴിഞ്ഞാണ്‌ അമേരിക്കൻ മാതൃക നടപ്പാക്കാൻ മേയർ പുറപ്പെടുന്നത്‌. നഗരാസൂത്രണത്തിലും മാലിന്യസംസ്‌കരണത്തിലും വിദേശ മോഡൽ നടപ്പാക്കുമെന്നാണ്‌ പുതിയ വാഗ്‌ദാനം. ഭരണസമിതിയുടെ തുടക്കകാലത്ത്‌ മുന്നോട്ടുവച്ച ഇൻഡോർ മാതൃക വെള്ളത്തിൽ വരച്ച വരയായി. കുടിവെള്ളത്തിന്‌ ബുദ്ധിമുട്ടുന്ന വാർഡുകൾ നഗരത്തിൽ തന്നെയുണ്ട്‌. ടാങ്കർ ലോറികളിൽപോലും കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇൻഡോർ മാതൃകയെവിടെയെന്നതിന്‌ ദീർഘകാല പദ്ധതിയായി കാണുന്ന പരിപാടികൾ പഠനം നടത്തിയേ ചെയ്യാനാവൂ എന്നാണ്‌ മറുമൊഴി. ബ്ലൂപ്രിന്റടക്കമുള്ള കഥകൾക്കുശേഷമാണ്‌ അമേരിക്കൻ യാത്രാവിവരണവും മോഡൽ പദ്ധതികളുമായി ജനത്തെ വിഡ്‌ഢിയാക്കുന്ന പുതിയ അടവുമായി മേയറെത്തുന്നത്‌. നഗരത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ക‍ൗൺസിലിൽ ഫലപ്രദമായി ചർച്ച നടത്തിയിട്ട്‌ നാല്‌ മാസമായി. ക‍ൗൺസിലർമാർക്ക്‌ വാർഡിലെ ജനകീയപ്രശ്‌നം അവതരിപ്പിക്കാനുള്ള അവസരം നിഷേധിക്കുന്നു. മഴക്കാല പൂർവശുചീകരണം പരാജയപ്പെട്ടപ്പോൾ ആശങ്കയിലായെങ്കിലും ജില്ലയിൽ മഴ കനക്കാത്തതിനാൽമാത്രം വലിയൊരാപത്തിൽനിന്ന്‌ നഗരവാസികൾ രക്ഷപ്പെട്ടു. എൽനിനോ കടുക്കുമെന്ന മുന്നറിയിപ്പാണ്‌ ഇപ്പോഴുമുള്ളത്‌. മുൻകൂട്ടിയുള്ള പ്രവൃത്തികൾ തുടങ്ങാൻ വൈകിക്കൂടാ. അതേസമയം ഇതിലൊന്നും ശ്രദ്ധവയ്ക്കാതെ പിആർ പരസ്യങ്ങളും റീലുകളുമായി സമൂഹമാധ്യമങ്ങളിലടക്കം നിറയുകയാണ്‌ മേയറും ഡെപ്യൂട്ടി മേയറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home