ad
Deshabhimani

ഓസീസിന് അനായാസം; അയർലൻഡിനെതിരെ 67 റൺസ് ജയം

aus.jpg
വെബ് ഡെസ്ക്

Published on Feb 11, 2026, 06:40 PM | 1 min read

കൊളംബോ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്ക് അനായാസ ജയം. അയർലൻഡിനെ 67 റണ്ണിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസീസ് ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 182 റണ്ണെടുത്തു. അയർലൻഡിന് 16.5 ഓവറിൽ 115 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.


ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ പൊരുതിയ അയർലൻഡിന് ഓസീസ് ബോളർമാക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ജോർജ് ഡോക്‌രൽ (41) ആണ് അയർലൻഡിന്റെ ടോപ് സ്കോറർ. ലോർക്കൻ ടക്കർ 24 റൺസ് നേടി. നഥാൻ എല്ലിസും ആദം സാംപയും നാല് വിക്കറ്റ് വീതം വീഴ്ത്തി.


ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണർ ട്രാവിസ്‌ ഹെഡിനെ (7 പന്തിൽ 6) തുടക്കത്തിൽ തന്നെ നഷ്ടമായത് തിരിച്ചടിയായി. താരം റണ്ണൗട്ടായതോടെ പിന്നീട് എത്തിയവർ കരുതലോടെയാണ് ബാറ്റ് ചെയ്തത്. ജോഷ്‌ ഇംഗ്ലിസും (17 പന്തിൽ 37) കാമറൂൺ ഗ്രീനും (11 പന്തിൽ 21) ടീം സ്കോർ 50 കടത്തി. ഒമ്പത് റൺസുമായി ഗ്ലെൻ മാക്‌സ്‌വെലും മടങ്ങി. പിന്നീട് മാറ്റ് റെൻഷോയും (33 പന്തിൽ 37) മാർകസ് സ്റ്റോയ്നിസും (29 പന്തിൽ 45 റൺസ്) ചേർന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home