മത്സരത്തുക സൈനികർക്ക്‌: 
സൂര്യകുമാർ യാദവ്

suryakumar yadav
avatar
Sports Desk

Published on Sep 30, 2025, 12:05 AM | 1 min read


ദുബായ്‌

ഏഷ്യാ കപ്പ്‌ ക്രിക്കറ്റിലെ ആകെ മത്സരത്തുക ഇന്ത്യൻ സൈനികർക്കും പഹൽഗാം ഭീകരാക്രമണത്തിൽ ഇരയായവരുടെ കുടുംബത്തിനും സമർപ്പിച്ച്‌ ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്‌. അതേസമയം, ജേതാക്കൾക്ക്‌ ട്രോഫി ലഭിക്കാത്തത്‌ ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണെന്ന്‌ ഇന്ത്യൻ ക്യാപ്‌റ്റൻ പറഞ്ഞു. ഏഷ്യാ കപ്പിൽ ജേതാക്കൾക്കുള്ള ട്രോഫി എസിസി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയിൽനിന്ന്‌ സ‍്വീകരിക്കാത്തതിന്‌ പിന്നാലെയായിരുന്നു സൂര്യകുമാറിന്റെ പ്രതികരണം.


‘ക്രിക്കറ്റ്‌ കളിച്ച്‌ തുടങ്ങുന്ന കാലത്തുപോലും കാണാത്ത കാര്യം. ഏറെ അധ്വാനിച്ചുനേടിയ കിരീടമാണിത്‌. എളുപ്പത്തിൽ സംഭവിച്ചതല്ല. ഞങ്ങൾക്ക്‌ അത്രമേൽ അർഹതപ്പെട്ടത്‌ – സൂര്യകുമാർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home