മുംബൈയെ സൂര്യകുമാർ നയിക്കും

മുംബൈ
ഐപിഎൽ ക്രിക്കറ്റിലെ ആദ്യകളിയിൽ മുംബൈ ഇന്ത്യൻസിനെ സൂര്യകുമാർ യാദവ് നയിക്കും. ഹാർദിക് പാണ്ഡ്യക്ക് വിലക്കുള്ളതിനാലാണ് സൂര്യ ക്യാപ്‌റ്റനാകുന്നത്.
കഴിഞ്ഞസീസണിലെ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്ക് വരുത്തിയതിനാണ് മുംബൈ ക്യാപ്‌റ്റനായ ഹാർദിക്കിന് ഒരു കളിയിൽ വിലക്ക്. 23ന് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയാണ് മുംബൈയുടെ ലീഗിലെ ആദ്യ കളി. ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്‌റ്റനാണ് സൂര്യകുമാർ.
0 comments