സൂപ്പർ സിറാജ്, ഇന്ത്യക്ക് 6 റൺ ജയം

ഓവൽ: മുഹമ്മദ് സിറാജിന്റെ മാസ്മരിക പ്രകടനം ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ആറ് റണ്ണിന്റെ ആവേശ ജയമൊരുക്കി. ഇംഗ്ലണ്ടുമായുള്ള അഞ്ച് ടെസ്റ്റ് പരമ്പര 2–2ന് അവസാനിപ്പിക്കാനും ഇന്ത്യക്ക് കഴിഞ്ഞു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനുകീഴിലുള്ള ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു.അഞ്ചാംദിനം നാല് വിക്കറ്റ് ശേഷിക്കെ 35 റണ്ണായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാൽ ഒന്നാന്തരമായി പന്തെറിഞ്ഞ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ആതിഥേയരെ തീർത്തു. സ്കോർ: ഇന്ത്യ 224, 396 ഇംഗ്ലണ്ട് 247, 367. രണ്ട് ഇന്നിങ്സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് മാൻ ഓഫ-് ദി മാച്ച്. ഗില്ലും ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്കും പരമ്പരയുടെ താരങ്ങളായി.









0 comments