ഒമാനെ അടിച്ചൊതുക്കി ശ്രീലങ്ക; 105 റൺസ് ജയം

കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ദുർബലരായ ഒമാനെ അടിച്ചൊതുക്കി ശ്രീലങ്ക. ഒമാനെ 105 റൺസിന് തകർത്താണ് ലങ്ക രണ്ടാം വിജയം ആഘോഷമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 20 ഓവറുകളിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റൺസെടുത്തു. മറുപടിക്കെത്തിയ ഒമാന് സ്‌കോർ: ശ്രീലങ്ക 225/5, ഒമാൻ 120/9.
കൂറ്റൻ വിജയക്ഷ്യത്തിന് മുന്നിൽ പതറിയ ഒമാന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. അർധസെഞ്ചുറി നേടിയ മുഹമ്മദ് നദീമും (56 പന്തിൽ പുറത്താകാതെ 53) വസീം അലിയും (20 പന്തിൽ 27) നടത്തിയ ചെറുത്ത് നിൽപ്പാണ് ടീം സ്കോർ നൂറ് കടത്തിയത്. ഇരുവരും ചേർന്ന് 42 റൺസെടുത്തു. ടീമിൽ മാറ്റാരും രണ്ടക്കം കണ്ടില്ല. ലങ്കയ്ക്കായി ദുഷ്മന്ത ചമീരയും മഹേഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിനയച്ച ഒമാനോട് ഒരു കരുണയും ശ്രീലങ്കൻ ബാറ്റർമാർ കാണിച്ചില്ല. ഓപ്പണർ പതും നിസംഗയും (13 പന്തിൽ 11) കമിൽ മിശറയും (7 പന്തിൽ 8) പെട്ടെന്ന് പുറത്തായെങ്കിലും പിന്നീടെത്തിയവർ ബോളർമാരെ നിലത്ത് നിർത്തിയില്ല. 45 പന്തിൽ നിന്ന് 61 റൺസ് നേടിയ കുശാൽ മെൻഡിസ് ആണ് ടോപ് സ്കോറർ. 28 പന്തിൽ 60 റൺസുമായി പവൻ രത്നായകെയും 20 പന്തിൽ നിന്ന് 50 റൺസുമായി ക്യാപ്റ്റൻ ദസുൻ ഷനകയും ഒമാൻ ബാളർമാരെ തല്ലിതകർത്തു.










0 comments