ടീമിൽനിന്ന് പിന്മാറി ശ്രേയസ്


Sports Desk
Published on Sep 24, 2025, 12:01 AM | 1 min read
ലഖ്‌നൗ
മത്സരത്തിന് തൊട്ടുമുമ്പ് ഇന്ത്യൻ എ ടീമിൽനിന്ന് പിന്മാറി ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ. ഓസ്‌ട്രേലിയൻ എ ടീമിനെതിരായ രണ്ടാം ചതുർദിന ക്രിക്കറ്റ് ടെസ്‌റ്റ് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മാത്രം മുന്പായിരുന്നു ശ്രേയസിന്റെ പിന്മാറ്റം. പിന്നാലെ മുംബൈക്ക് മടങ്ങിയ ഇന്ത്യൻ മധ്യനിര ബാറ്റർ ടെസ്‌റ്റിൽനിന്ന് ഇടവേള എടുക്കുകയാണെന്ന് ബിസിസിഐക്ക് കത്തയച്ചു. പുറംവേദന കാരണമാണെന്നാണ് വിശദീകരണം.
വെസ്‌റ്റിൻഡീസിനെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ശ്രേയസിന് ഇടംകിട്ടാൻ സാധ്യത കുറവായിരുന്നു.
ടെസ്‌റ്റിന്റെ ആദ്യ ദിനം ഓസീസ് ടീമിനെ ഇന്ത്യ എ ഒമ്പതിന് 350ൽ ഒതുക്കി. ഇടംകൈയൻ സ്‌പിന്നർ മാനവ് സുത്താർ അഞ്ച് വിക്കറ്റ് നേടി. ധ്രുവ് ജുറേലാണ് ടീമിനെ നയിച്ചത്.










0 comments