സ്മൃതി മന്ദാന മറികടന്ന റെക്കോർഡുകൾ വനിതാ ക്രിക്കറ്റിലെ പുതിയ കരുത്തിന്റെ ചരിത്രം

വിശാഖപട്ടണം: വനിതാ ഏകദിനത്തിൽ 5,000 റൺസ് തികയ്ക്കാൻ സ്മൃതി മന്ദാന എടുത്തത് വെറും 112 ഇന്നിംഗ്‌സുകൾ. ഞായറാഴ്ച വിശാഖപട്ടണത്ത് നടന്ന വനിതാ ലോകകപ്പ് 2025 മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 80 റൺസ് നേടിയാണ് മന്ദാന ഈ നേട്ടം കൈവരിച്ചത്. 112 ഇന്നിംഗ്‌സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ അവർ, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗതയേറിയ വനിതയായി.
മാത്രമല്ല, ഏറ്റവും വേഗതയേറിയ ഇന്ത്യൻ താരവുമാണ്. ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലിയുടെ (114) മുൻ റെക്കോർഡ് അവർ തകർത്തു. പുരുഷ, വനിതാ ക്രിക്കറ്റിലെ മൊത്തത്തിലുള്ള പട്ടികയിൽ അവർ മുന്നേറി.
ഒരു കലണ്ടർ വർഷം ഏകദിനങ്ങളിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ വനിതാ ബാറ്ററെന്ന റെക്കോർഡ് സ്വന്തമാക്കിയും സ്മൃതി മന്ദാന ഇവിടെ റെക്കോർഡ് തീർത്തു. വനിതാ ഏകദിന ലോകകപ്പിലാണ് ലോക റെക്കോർഡ്. അവരുടെ വ്യക്തിഗത സ്കോർ 18ൽ എത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ നല്ല തുടക്കത്തോടെ മുന്നേറി.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിറങ്ങുമ്പോൾ തന്നെ വനിതാ ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസടിക്കുന്ന ബാറ്ററെന്ന റെക്കോർഡ് സ്മൃതിയുടെ പേരിലായിരുന്നു. ഈ വർഷം കളിച്ച 17 ഏകദിനങ്ങളിൽ നിന്ന് 982 റൺസാണ് സ്മൃതി നേടിയത്. ഓസ്ട്രേലിയക്കെതിരെ 18 റൺസ് കൂടി നേടിയതോടെ വനിതാ ഏകദിന ക്രിക്കറ്റിൽ 1000 റൺസ് തിയക്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോർഡും സ്മൃതിയുടെ പേരിലായി.
വനിതാ ഏകദിന ക്രിക്കറ്റിൽ 5000 റൺസ് എന്ന നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ്. ലോകത്തെ അഞ്ചാമത്തെ വനിതാ താരം എന്ന പദവിയും ഉണ്ട്.
ലോകകപ്പിന് തൊട്ടുമുമ്പുവരെ തകർപ്പൻ ഫോമിലോയിരുന്നു ഇടംകൈയൻ ബാറ്റർ മന്ദാന. വേഗത്തിൽ 5000 ക്ലബിലെത്തുന്ന താരവും സ്മൃതിയാണ്. 112 ഇന്നിംഗ്‌സുകളിൽ നിന്നാണ് സ്മൃതി ഇത്രയും റൺസ് അടിച്ചെടുത്തത്. 5568 പന്തുകൾ നേരിട്ടതിൽ നിന്നാണ് നേട്ടം.

ഈ വർഷം കളിച്ച 18 മത്സരങ്ങളിൽ നാലു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും സ്മൃതി നേടി. ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 90 റണ്‍സെന്ന നിലയിലാണ്. 45 പന്തില്‍ 49 റണ്‍സുമായി സ്മൃതി മന്ദാനയും 57 പന്തില്‍ 40 റണ്‍സുമായി പ്രതികാ റാവലും ക്രീസില്‍.










0 comments