ad
Deshabhimani

ഇന്ത്യൻ നായകനായി ശ്രേയസ് അയ്യർ; ഇൻസ്റ്റാഗ്രാം ബയോയിലെ 'രണ്ടാം ജന്മദിനം' ചർച്ചയാക്കി ആരാധകർ

sreyas iyyer

Photo Credit:BCCI

വെബ് ഡെസ്ക്

Published on Jun 25, 2026, 07:29 PM | 1 min read

ബെൽഫാസ്റ്റ്: ഇന്ത്യൻ ട്വന്റി 20 ടീമിന്റെ നായകനായി അരങ്ങേറ്റം കുറിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇൻസ്റ്റാഗ്രാം ബയോയിൽ അപ്രതീക്ഷിത മാറ്റം വരുത്തി ശ്രേയസ് അയ്യർ.


സൂര്യകുമാർ യാദവിന് പകരമായി കഴിഞ്ഞ മാസം ചുമതലയേറ്റ ശ്രേയസ്, നാളെ ബെൽഫാസ്റ്റിൽ ആരംഭിക്കുന്ന അയർലൻഡിനെതിരായ പരമ്പരയിലാണ് ആദ്യമായി ഇന്ത്യയെ നയിക്കുന്നത്.


എന്നാൽ മത്സരത്തിന് മുന്നോടിയായി തന്റെ പ്രൊഫൈലിൽ 'സെക്കന്റ് ഡിഓബി (dob) 25.12.2025' എന്ന് താരം കുറിച്ചത് ആരാധകരിൽ വലിയ കൗതുകവും ആശയക്കുഴപ്പവും സൃഷ്ടിച്ചിരിക്കുകയാണ്.


ഈ മാറ്റത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമല്ലെങ്കിലും, സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ചർച്ചകൾ കൊഴുക്കുകയാണ്. ഗുരുതരമായ പരിക്കിൽ നിന്ന് മുക്തി നേടി ശ്രേയസ് വീണ്ടും ബാറ്റ് കയ്യിലെടുത്ത ദിവസമാണ് 2025 ഡിസംബർ 25 എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.


തകർന്നടിഞ്ഞ കരിയറിൽ നിന്ന് ഒരു പുതിയ അധ്യായത്തിലേക്ക് കടന്ന ആ ദിവസം ശ്രേയസിന് ഏറെ പ്രത്യേകതയുള്ളതാണെന്നും, അദ്ദേഹം അത് തന്റെ ജീവിതത്തിലെ രണ്ടാം ജന്മമായി കാണുകയാണെന്നുമാണ് ആരാധകരുടെ വിലയിരുത്തൽ.


ഇതിനിടെ അയർലൻഡിനെതിരായ പരമ്പരയ്ക്കായി ശക്തമായ തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ട്വന്റി 20 ഫോർമാറ്റിൽ അയർലൻഡിനെതിരെ കളിച്ച എട്ട് മത്സരങ്ങളിലും വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ടീം ഇറങ്ങുന്നത്.


2007-ന് ശേഷം ആദ്യമായി സ്റ്റോർമോണ്ടിൽ ഒരു അന്താരാഷ്ട്ര മത്സരം കളിക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യ, ഈ വർഷം കളിച്ച 14 മത്സരങ്ങളിൽ 12-ലും ജയിച്ച മികച്ച ഫോമിലാണ്.


നായകനെന്ന നിലയിൽ ശ്രേയസിന്റെ അരങ്ങേറ്റത്തിനൊപ്പം, കൗമാരതാരം വൈഭവ് സൂര്യവംശിയുടെ പ്രകടനവും ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home