രോഹിതിന് തടി കൂടുതലാണെന്ന് വിമർശനം; വിവാദമായതോടെ പോസ്റ്റ് മുക്കി ഷമ മുഹമ്മദ്

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ രോഹിത് ശർമയെ വിമർശിച്ചിട്ട വിവാദ പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. രോഹിത് ശർമയുടെ ശരീര ഭാരം ചൂണ്ടിക്കാണിച്ചായിരുന്നു ഷമയുടെ വിമർശനം. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചതിന് ശേഷമായിരുന്നു ഷമയുടെ വിവാദ പോസ്റ്റ്.
രോഹിത് ശർമ തടി കുറയ്ക്കണമെന്നും ക്യാപ്റ്റൻസി ആകർഷകമല്ലെന്നുമായിരുന്നു ഷമ മുഹമ്മദിന്റെ പ്രതികരണം. ഷമയുടെ പോസ്റ്റിനെ ചോദ്യം ചെയ്ത് നിരവധി പേർ സമൂഹ മാധ്യമത്തിൽ രംഗത്തെത്തി. എന്നാല്‍ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ഷമ. രോഹിത് ശർമ ഒരു സാധാരണ ക്യാപ്റ്റനും സാധാരണ കളിക്കാരനും ആണെന്നും ഭാഗ്യം കൊണ്ടാണ് ഇന്ത്യൻ ക്യാപ്റ്റൻ വരെ ആയതെന്നും അവർ പറഞ്ഞു.









0 comments