ഐസിസി ഹാൾ ഓഫ് ഫെയിമിൽ ധോണിയും

doni

Indian Cricket Team/facebook.com/photo

വെബ് ഡെസ്ക്

Published on Jun 10, 2025, 11:20 AM | 1 min read

ദുബായ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് ഐസിസി ഹാൾ ഓഫ് ഫെയിമിൽ അംഗത്വം. തിങ്കളാഴ്ച്ചയാണ് ധോണിയെ ഐസിസി ഹോൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തിയത്. ധോണിയടക്കം ഏഴ് താരങ്ങളെ ഐസിസി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.


മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത്, ഹാഷിം അംല, മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ, മുൻ ന്യൂസിലാൻഡ് ഓൾറൗണ്ടർ ഡാനിയൽ വെട്ടോറി, മുൻ പാകിസ്ഥാൻ വനിതാ ക്യാപ്റ്റൻ സന മിർ, ഇംഗ്ലണ്ടിന്റെ സാറാ ടെയ്ലർ എന്നിവരാണ് മറ്റ് താരങ്ങൾ. ഇതോടെ ഹാൾ ഓഫ് ഫെയിമിലെ ആകെ അംഗങ്ങളുടെ എണ്ണം 115 ആയി.



ഹാൾ ഓഫ് ഫെയിമിൽ ഇടം നേടുന്ന 11-ാമത് ഇന്ത്യൻ താരമാണ് ധോണി. സചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്കർ, കപിൽ ദേവ്, രാഹുൽ ദ്രാവിഡ്, വീരേന്ദർ സെവാഗ്, ഡയാന എഡുൽജി, അനിൽ കുംബ്ലെ, ബിഷൻ സിങ് ബേദി, വിനു മങ്കാദ്, നീതു ഡേവിഡ് എന്നിവരാണ് ഇന്ത്യയിൽനിന്ന് അംഗീകാരം നേടിയ മറ്റ് കളിക്കാർ.


2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ധോണി 2013 ചാമ്പ്യൻസ് ട്രോഫി കിരീടവും ഇന്ത്യക്ക് നേടിക്കൊടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും 43കാരൻ ഐപിഎല്ലിൽ സജീവമാണ്.




deshabhimani section

Related News

View More
0 comments
Sort by

Home