സൂര്യകുമാറിന്‍റെ പിന്‍ഗാമിയാകേണ്ടത് സഞ്ജു സാംസൺ; ക്യാപ്റ്റനാകാന്‍ താരം യോഗ്യനെന്ന് രവി ശാസ്ത്രി

രവി ശാസ്ത്രി, സഞ്ജു സാംസൺ | image credit: one cricket
മുംബൈ: അടുത്ത ടി20 ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസണെ നായകനാക്കണമെന്ന് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി.
ഇന്ത്യൻ ടീമിനെ നയിക്കാൻ സഞ്ജു സാംസൺ യോഗ്യനാണെന്നും ലോകകപ്പിലും ഐപിഎല്ലിലും നടത്തിയ പ്രകടനങ്ങൾ അത് തെളിയിക്കുന്നതാണെന്നും രവി ശാസ്ത്രി പറഞ്ഞു. ഐസിസി പ്രതിമാസ അവലോകനത്തിലായിരുന്നു രവി ശാസ്ത്രിയുടെ തുറന്നുപറച്ചിൽ. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഫോമിലുണ്ടായ തകർച്ചയും സഞ്ജുവിന്റെ മികച്ച പ്രകടനവുമാണ് രവി ശാസ്ത്രിയുടെ വിലയിരുത്തലിന് പിന്നിൽ.
സഞ്ജുവിന്റെ കഴിലിൽ ഇനിയാർക്കും സംശയം ഉണ്ടാകേണ്ടതില്ലെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യ കിരീടം നിലനിർത്തിയ ലോകകപ്പിൽ വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസുമായി സഞ്ജു 'പ്ലെയർ ഓഫ് ദി ടൂർണമെൻറ്' ആയിരുന്നു. വെർച്വൽ ക്വാർട്ടർ ഫൈനലായ വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 പോരാട്ടം മുതൽ ഫൈനൽ വരെ നിർണായക ഇന്നിംഗ്സുകളിലൂടെ സഞ്ജു ടീമിനെ ഒറ്റയ്ക്ക് മുന്നോട്ട് നയിച്ച രീതി അവിശ്വസനീയമാണെന്നും ശാസ്ത്രി പറഞ്ഞു.










0 comments