ad
Deshabhimani

print edition തട്ടകത്തിൽ സഞ്‌ജു

sanju samson

പരിശീലനം നടത്തുന്ന ഇന്ത്യൻ താരം സഞ്ജു സാംസൺ ഫോട്ടോ: എ ആർ അരുൺ രാജ്

avatar
എസ് കിരൺബാബു

Published on Jan 31, 2026, 03:30 AM | 1 min read


തിരുവനന്തപുരം

​ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്‌ത്തി സഞ്‌ജു സാംസൺ ആദ്യമായി സ്വന്തം നാട്ടിൽ ഇന്ത്യൻ കുപ്പായമണിയും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൽഫീൽഡ് സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 മത്സരം. പരമ്പരയിൽ ഇന്ത്യ 3–1ന്‌ മുന്നിലാണ്‌. നാലുമത്സരങ്ങളിൽ ഓപ്പണറായി ഇറങ്ങിയെങ്കിലും സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.


ആദ്യ മത്സരത്തിൽ 10 റൺ. രണ്ടാമത്തേതിൽ ആറ്‌ റൺ. മൂന്നാം കളിയിൽ ആദ്യ പന്തിൽ പുറത്ത്‌. നാലാം മത്സരത്തിൽ 15 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സറുമടക്കം 24 റൺ നേടിയെങ്കിലും വലിയ ഇന്നിങ്സ്‌ സാധ്യമായില്ല. സ്വന്തം തട്ടകമായ കാര്യവട്ടത്ത്‌ മികച്ച ഇന്നിങ്സ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അടുത്തമാസം തുടങ്ങുന്ന ലോകകപ്പിന് മുമ്പ് ഫോം വീണ്ടെടുക്കാൻ അവസാന അവസരമാണ്.


വ്യാഴാഴ്‌ച തലസ്ഥാനത്ത് എത്തിയ ടീമുകൾ ഇന്നലെ സ്‌റ്റേഡിയത്തിൽ പരിശീലനം നടത്തി. സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ജസ്‌പ്രീത് ബുംറ, അക്‌സർ പട്ടേൽ, ശ്രേയസ് അയ്യർ, അർഷ്ദീപ് സിങ് തുടങ്ങിയവരാണ് പ്രധാനമായും പരിശീലനത്തിനിറങ്ങിയത്. സഞ്‌ജു സിപിൻ ബ‍ൗളർമാരെ കൂടുതൽ സമയം നേരിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home