ad
Deshabhimani

സമരനായകന്‌ സ്‌മരണാഞ്ജലി

vi s

സിപിഐ എം ചങ്ങനാശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അച്യുതാനന്ദൻ അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി 
ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 22, 2026, 12:56 AM | 1 min read

കോട്ടയം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനകീയ പോരാട്ടങ്ങളുടെ നായകനുമായ വി എസ് അച്യുതാനന്ദന്റെ ഉജ്വല സ്‌മരണ പുതുക്കി നാട്‌. വി എസിന്റെ ഒന്നാം ചരമവാർഷികം ജില്ലയിൽ സമുചിതമായി ആചരിച്ചു. എല്ലാ ഏരിയ കേന്ദ്രങ്ങളിലും അനുസ്മരണയോഗങ്ങൾ ചേർന്നു. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും പ്രഭാതഭേരി നടത്തിയും പ്രവർത്തകർ സ്‌മരണ പുതുക്കി. വിവിധ വർഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിലും വി എസ്‌ അനുസ്‌മരണ യോഗങ്ങൾ നടന്നു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ പതാക ഉയർത്തി. ഛായാചിത്രത്തിൽ നേതാക്കൾ പുഷ്‌പാർച്ചന നടത്തി. കോട്ടയം തിരുനക്കര ബസ്‌ സ്‌റ്റാൻഡ്‌ മൈതാനത്ത്‌ നടന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. ചങ്ങനാശേരിയിൽ ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്‌ഘാടനംചെയ്‌തു. വൈക്കത്ത്‌ മുതിർന്ന നേതാവ്‌ വൈക്കം വിശ്വനും കാഞ്ഞിരപ്പള്ളിയിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും പുതുപ്പള്ളിയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാറും അയർക്കുന്നത്ത്‌ ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശും തലയോലപ്പറമ്പിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഹരികുമാറും ഏറ്റുമാനൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണനും കടുത്തുരുത്തിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജും പാലായിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ രാജേഷും പ‍ൂഞ്ഞാർ തെക്കേക്കരയിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി വി സുനിലും ഉദ്‌ഘാടനംചെയ്‌തു. കോട്ടയം ദേശാഭിമാനിയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. മാനേജർ രഞ്ജിത് വിശ്വം അധ്യക്ഷനായി. ന്യൂസ്‌ എഡിറ്റർ ലെനി ജോസഫ്‌, വി എസ്‌ ഷിബു, മിനി അരവിന്ദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home