22 തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കി ബസുടമ

ലിറ്റില്‍ ഫ്ലവര്‍ ബസുടമ ബി ഒ ഡേവിസ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നു
കൊച്ചി
മാഞ്ഞാലി–ആലുവ റൂട്ടിലെ ലിറ്റിൽ ഫ്ലവർ ബസിന്റെ പിഴ അടയ്ക്കാൻ സംഭാവനയായി ലഭിച്ച ഒരുലക്ഷം രൂപകൊണ്ട് ഭക്ഷ്യക്കിറ്റ് വിതരണംചെയ്ത് ഉടമ. പ്രിയദർശിനി പദ്ധതിമൂലം നഷ്ടത്തിലായ ലിറ്റിൽ ഫ്ലവർ ബസ് ഉച്ചസമയത്ത് ട്രിപ്പ് മുടക്കിയതിന്റെ പേരിൽ മോട്ടോർ വാഹനവകുപ്പ് 7500 രൂപ പിഴയിട്ടിരുന്നു.
സ്വകാര്യ ബസ് മേഖല പ്രതിസന്ധി നേരിടുമ്പോഴും ഇത്തരത്തില്‍ പിഴ ചുമത്തിയതിൽ പ്രതിഷേധിക്കാന്‍ "ഒരുരൂപ ഗൂഗിൾ പേ വഴി നൽകണം' എന്ന് ആവശ്യപ്പെട്ട് ബസ് ഉടമ ബി ഒ ഡേവിസ് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ലഭിച്ച തുകകൊണ്ട് പിഴ അടയ്ക്കുന്നതിനുപകരം, പ്രതിസന്ധിയിലായ ബസുകളിലെ 22 തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് നൽകാന്‍ ഡേവിസ് തീരുമാനിക്കുകയായിരുന്നു.
ഇനി തുക ആരും അയക്കേണ്ടെന്നും സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇതുവരെ പിഴ അടച്ചിട്ടില്ലെന്നും പ്രതിസന്ധിയുടെ കാലത്ത് ചുമത്തിയ പിഴ അധികൃതര്‍ ഒഴിവാക്കിത്തരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്വകാര്യബസ് മേഖലയുടെ പ്രതിസന്ധി പരിഹരിക്കാന്‍ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി എറണാകുളത്ത് യോഗം ചേർന്നപ്പോള്‍ ഡേവിസും ആവശ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.









0 comments