ad
Deshabhimani

print edition എല്ലാം സർക്കാരിന്റെ തീരുമാനം: സൽമാൻ ആഗ

salman agha
വെബ് ഡെസ്ക്

Published on Feb 06, 2026, 01:17 AM | 1 min read


കൊളംബോ

ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യയുമായുള്ള കളി ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ കളിക്കാർക്ക്‌ ഒന്നും ചെയ്യാനില്ലെന്ന്‌ പാകിസ്ഥാൻ ടീം ക്യാപ്‌റ്റൻ സൽമാൻ ആഗ.


‘ഇത്‌ സർക്കാരിന്റെ തീരുമാനമാണ്‌. ഞങ്ങളുടെ നിയന്ത്രണത്തിലുള്ളതല്ല. സർക്കാർ തീരുമാനം അനുസരിക്കുന്നു. അതിനെ ബഹുമാനിക്കുന്നു. കളി നടക്കുമോ ഇല്ലയോ എന്ന്‌ എനിക്കറിയില്ല. കളിയുടെ മറ്റ്‌ കാര്യങ്ങളും അറിയില്ല. സെമിയിലോ ഫൈനലിലോ ഇന്ത്യയുമായി കളിക്കേണ്ട സാഹചര്യമുണ്ടായാൽ അപ്പോഴും തീരുമാനം സർക്കാരിന്റേതായിരിക്കും– ആഗ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home