print edition രോഹിത് ഒന്നാം നമ്പർ; വിരാട് കോഹ്‌ലി ആറാമത്

ദുബായ്: ഏകദിന ക്രിക്കറ്റ് ബാറ്റർമാരിൽ ഒന്നാം റാങ്കുമായി രോഹിത് ശർമ. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് ഒന്നാമതെത്തിച്ചത്. മൂന്ന് കളിയിൽ ഒരു സെഞ്ചുറി ഉൾപ്പെടെ 202 റണ്ണടിച്ചു. 18 വർഷത്തെ കളിജീവിതത്തിൽ ഇതാദ്യമായാണ് മുപ്പത്തെട്ടുകാരൻ ഒന്നാം റാങ്ക് സ്വന്തമാക്കുന്നത്. മൂന്നാം സ്ഥാനത്തുനിന്നാണ് കുതിപ്പ്. വിരാട് കോഹ്‌ലി ആറാമതുണ്ട്. ശ്രേയസ് അയ്യർ ഒമ്പതാം സ്ഥാനത്തെത്തി.









0 comments