ad
Deshabhimani

ഐപിഎല്ലിൽ ചരിത്രം കുറിച്ച് രോഹിത് ശർമ്മ; 550 സിക്‌സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരൻ

ഐപിഎല്ലിൽ ചരിത്രം കുറിച്ച് രോഹിത് ശർമ്മ; 550 സിക്‌സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരൻ
വെബ് ഡെസ്ക്

Published on Mar 30, 2026, 08:42 AM | 1 min read

മുംബൈ : ഐപിഎല്ലിൽ ചരിത്രം കുറിച്ച് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ട്വന്റി20 ക്രിക്കറ്റിൽ 550ലേറെ സിക്‌സറുകൾ അടിക്കുന്ന ആദ്യ ഇന്ത്യക്കാരനായി മുംബൈ ഇന്ത്യൻസ് താരം. വാങ്കഡെയിൽ കൊൽക്കത്തയ്‌ക്കെതിരായ ഐപിഎൽ മത്സരത്തിലാണ് ശർമ്മ ഈ നേട്ടം കൈവരിച്ചത്. നേട്ടം കൈവരിക്കാൻ വെറും മൂന്നു സിക്‌സറുകൾ കൂടി മാത്രം വേണ്ടിയിരുന്ന താരം മത്സരത്തിൽ ആറ് സിക്‌സറുകൾ അടക്കം 38 പന്തിൽ 78 റൺസ് നേടി.


മത്സരത്തിൽ അർധസെഞ്ചുറി നേടിയതോടെ ശർമ്മ മറ്റൊരു നേട്ടവും സ്വന്തം പേരിലാക്കി, ഐപിഎല്ലിൽ അൻപതോ അതിനു മുകളിലോ ഉള്ള സ്‌കോറുകൾ അൻപത് തവണ നേടുന്ന നാലാമത്തെ കളിക്കാരനായി താരം. ഇതിനു മുൻപ് വിരാട് കോഹ്‌ലി, ശിഖർ ധവാൻ, ഡേവിഡ് വാർണർ എന്നിവർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലീഗിലെ രണ്ടാമത്തെ വലിയ റൺ വേട്ടക്കാരനായ ശർമ്മ, ഇതുവരെ 272 മത്സരങ്ങളിൽ നിന്നും ഏഴായിരത്തിലേറെ റൺസുകൾ നേടി. ആറ് തവണ ഐപിഎൽ കിരീടം നേടിയ ശർമ്മ രണ്ട് സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home