Deshabhimani

റൈസിങ്‌ സ്‌റ്റാർ ഏഷ്യാ കപ്പ്‌

print edition തിലക്‌ വർമ ക്യാപ്‌റ്റൻ

Tilak Varma T20
വെബ് ഡെസ്ക്

Published on Nov 03, 2026, 12:00 AM | 1 min read

ദോഹ: എസിസി റൈസിങ്‌ സ്‌റ്റാർ ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ക്രിക്കറ്റ്‌ ടീമിനെ തിലക്‌ വർമ നയിക്കും. 19 മുതൽ 29വരെ ഖത്തറിലെ ദോഹയിലാണ്‌ ചാംപ്യൻഷിപ്. അഭിഷേക്‌ ശർമ, ക‍ൗമാരതാരം വൈഭവ്‌ സൂര്യവംശി എന്നിവർ ടീമിലുണ്ട്‌.


എ ഗ്രൂപ്പിലാണ്‌ ഇന്ത്യ. യുഎഇ, നേപ്പാൾ, പാകിസ്ഥാൻ ടീമുകളുമായി കളിക്കും. ബി ഗ്രൂപ്പിൽ ബംഗ്ലാദേശ്‌ എ, ശ്രീലങ്ക എ, അഫ്‌ഗാനിസ്ഥാൻ എ, ഹോങ്കോങ്‌ ടീമുകളാണ്‌. 20ന്‌ നേപ്പാളുമായാണ്‌ ഇന്ത്യയുടെ ആദ്യ കളി. 22ന്‌ പാകിസ്ഥാൻ എ ടീമിനെയും 24ന്‌ യുഎഇയെയും നേരിടും.

ഇന്ത്യ എ ടീം: അഭിഷേക്‌ ശർമ, വൈഭവ്‌ സൂര്യവംശി, പ്രഭ്‌സിമ്രാൻ സിങ്‌, തിലക്‌ വർമ, രജത്‌ പടിദാർ, റിങ്കു സിങ്‌, കുമാർ കുശാഗ്ര, സുയാൻഷ്‌ ഷെഡ്‌ഗെ, ഷഹബാസ്‌ അഹമ്മദ്‌, വിപ്രജ്‌ നിഗം, ഹർഷ്‌ ദുബെ, തനുഷ്‌ കോട്ടിയാൻ, ഹർഷിത്‌ റാണ, പ്രിൻസ്‌ യാദവ്‌, അർഷാദ്‌ ഖാൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home