രഞ്ജിട്രോഫി: പഞ്ചാബ് 436 ന് പുറത്ത്; കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടം

മുല്ലാൻപൂർ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ 436 റൺസ് നേടി പഞ്ചാബ്. ആറിന് 240 എന്ന നിലയിലാണ് പഞ്ചാബ് ഇന്ന് ബാറ്റിംഗിനെത്തിയത്. കൃഷ് ഭഗതിന്റെ (28) വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമാകുന്നത്. അങ്കിതിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു. പിന്നാലെ ഹർനൂറിനെ നിധീഷ് ബൗൾഡാക്കി.
13 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടർന്ന് പ്രേരിത് - മായങ്ക് സഖ്യം 114 റൺസ് കൂട്ടിചേർത്തു. ഈ കൂട്ടുകെട്ടാണ് പഞ്ചാബിനെ പെട്ടന്ന് പുറത്താക്കാമെന്ന കേരളത്തിന്റെ മോഹങ്ങൾക്ക് തിരിച്ചടിയേൽപ്പിച്ചത്. ഹർനൂർ സിംഗ് (170) സെഞ്ചുറി നേടിയപ്പോൾ പ്രേരിത് ദത്ത (72), മായങ്ക് മർകണ്ഡെ (48) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
കേരളത്തിന് വേണ്ടി അങ്കിത് ശർമ നാല് വിക്കറ്റ് വീഴ്ത്തി. ബേസിൽ എൻ പി, ബാബാ അപരാജിത് എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മറുപടി ബാറ്റിംഗിനെത്തിയ കേരളത്തിന് ഒരു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒന്നിന് 15 എന്ന നിലയിലാണ് കേരളം. ബേസിലിന്റെ (4) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. വത്സൽ ഗോവിന്ദ് (7), അങ്കിത് ശർമ (2) എന്നിവരാണ് ക്രീസിൽ.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബിന് ഭേദപ്പെട്ട തുടക്കമായിരുന്നു. ഒന്നാം വിക്കറ്റിൽ ഹർനൂർ - പ്രഭ്സിമ്രാൻ (23) സഖ്യം 52 റൺസ് ചേർത്ത് അടിത്തറയിട്ടിരുന്നു. പ്രഭ്സിമ്രാനെ ബൗൾഡാക്കി അപരാജിതാണ് കേരളത്തിന് ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ ഉദയ് സഹാരൺ (37) ഹർനൂർ സഖ്യം 86 റൺസ് കൂട്ടിചേർത്തു. എന്നാൽ ഉദയ് സഹാരണിനെ ബൗൾഡാക്കി അങ്കിത് ശർമ കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അവസാന സെഷനിൽ പ്രേരിതിനെ അഹമ്മദ് ഇമ്രാൻ ബൗൾഡാക്കി. ആയുഷ് ഗോയലിനെ (4) അങ്കിതും ബൗൾഡാക്കിയതോടെ പഞ്ചാബ് കൂടാരം കയറി.









0 comments