ad
Deshabhimani

എന്തുകൊണ്ട് വൈഭവിനെ ടീമിൽ ഉൾപ്പെടുത്തുന്നില്ല; വിമര്‍ശനവുമായി രവി ശാസ്ത്രി

vaibhav

രവി ശാസ്ത്രി (ഇടത്) വൈഭവ് സൂര്യവംശി (വലത്) |Photo:Getty Images,Social Media

വെബ് ഡെസ്ക്

Published on Jul 02, 2026, 05:35 PM | 1 min read

തിരുവനന്തപുരം : ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടീമിലെത്തിയിട്ടും യുവ താരം വൈഭവ് സൂര്യവംശിയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിനെതിരെ മുൻ കോച്ചും പ്രശസ്ത കമന്റേറ്ററുമായ രവി ശാസ്ത്രി രംഗത്ത്. അയർലൻഡ് പരമ്പരയിലും തുടർന്ന് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും 15 കാരനായ വൈഭവിനെ ബെഞ്ചിലിരുത്തിയ മാനേജ്‌മെന്റ് നിലപാടിനെ ശാസ്ത്രി കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും താരത്തിന് അവസരം നൽകാത്തതാണ് ശാസ്ത്രിയെ പ്രകോപിപ്പിച്ചത്.


ഭയമില്ലാതെ ബാറ്റ് വീശുന്ന വൈഭവിനെപ്പോലൊരു എക്‌സ്-ഫാക്ടർ താരത്തെ കളിപ്പിക്കാതെ സമയം കളയുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ അവസരം നൽകിയിരുന്നെങ്കിൽ താരം ഐറിഷ് ബൗളിങ് നിരയെ കടുത്ത രീതിയിൽ പ്രഹരിക്കുമായിരുന്നു. സ്ലോ പിച്ചും ചെറിയ ഗ്രൗണ്ടുമുള്ള അയർലൻഡിൽ വൈഭവിന് വലിയ സ്കോർ നേടാനാകുമായിരുന്നു എന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.


അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ ആദ്യ പോരാട്ടത്തിലും സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയത്. എന്നാൽ അയർലൻഡിനെതിരെ തന്നെ വൈഭവിന് അരങ്ങേറ്റത്തിന് അവസരം നൽകണമായിരുന്നു എന്നാണ് ശാസ്ത്രിയുടെ അഭിപ്രായം. ഐപിഎല്ലിൽ ലോകോത്തര ഫാസ്റ്റ് ബൗളർമാരെപ്പോലും പ്രഹരിച്ച ഒരു കളിക്കാരനെ ടീമിലെടുത്തിട്ട് വെള്ളം ചുമക്കാൻ വിട്ടിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇംഗ്ലണ്ടിലെങ്കിലും അവന് എത്രയും പെട്ടെന്ന് കളിക്കാൻ അവസരം നൽകണമെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home