ad
Deshabhimani

പതിനേഴ് വർഷത്തിന് ശേഷം പഴയ തട്ടകത്തിൽ; ഐപിഎല്ലിൽ ചരിത്ര റെക്കോർഡ് കുറിച്ച് രവീന്ദ്ര ജഡേജ

jadeja

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 31, 2026, 06:01 PM | 1 min read

മുംബൈ: ഐപിഎൽ ചരിത്രത്തിലെ അപൂർവ്വ റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് രവീന്ദ്ര ജഡേജ തന്റെ പഴയ തട്ടകമായ രാജസ്ഥാൻ റോയൽസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരേ ഫ്രാഞ്ചൈസിക്കായി കളിച്ച രണ്ട് മത്സരങ്ങൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഇടവേള എന്ന റെക്കോർഡാണ് ഗുവാഹത്തിയിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലൂടെ ജഡേജ സ്വന്തമാക്കിയത്.


2009 മെയ് 20 ന് രാജസ്ഥാനായി അവസാന മത്സരം കളിച്ച ജഡേജ, നീണ്ട 17 വർഷങ്ങൾക്ക് ശേഷം (6,158 ദിവസങ്ങൾ) 2026 മാർച്ച് 30 നാണ് വീണ്ടും പിങ്ക് ജേഴ്‌സിയിൽ മൈതാനത്തിറങ്ങിയത്. 2023 ൽ ആർസിബിക്കായി കർൺ ശർമ്മ കുറിച്ച 5,093 ദിവസങ്ങളുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.


ഈ പട്ടികയിലെ മറ്റ് പ്രമുഖ താരങ്ങളും സമാനമായ രീതിയിൽ ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പഴയ ടീമുകളിലേക്ക് മടങ്ങിയെത്തിയവരാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി 2010 ൽ കളിച്ച മൻദീപ് സിംഗ് 4,751 ദിവസങ്ങൾക്ക് ശേഷം 2023-ൽ വീണ്ടും ടീമിലെത്തി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്


ആർസിബിക്കായി 2013 ൽ കളിച്ച മായങ്ക് അഗർവാൾ 4,423 ദിവസത്തെ ഇടവേളയ്ക്ക് ശേഷം 2025 ൽ വീണ്ടും ടീമിനായി കളിച്ചുകൊണ്ട് നാലാം സ്ഥാനത്തും, ചെന്നൈ സൂപ്പർ കിങ്സിനായി 2014 ൽ അരങ്ങേറ്റം കുറിച്ച വിജയ് ശങ്കർ 3,974 ദിവസങ്ങൾക്ക് ശേഷം 2025-ൽ വീണ്ടും മഞ്ഞക്കുപ്പായത്തിൽ എത്തിയതോടെ അഞ്ചാം സ്ഥാനത്തുമുണ്ട്


ഡൽഹി ടീമിനായി 2008 ൽ കളിച്ച ശിഖർ ധവാൻ 3,950 ദിവസത്തെ ഇടവേളയ്ക്ക് ശേഷം 2019-ൽ ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തിയിരുന്നു. സമാനമായി മിച്ചൽ മാർഷ് (ഡെക്കാൻ ചാർജേഴ്സ്/എസ്ആർഎച്ച് - 3,809 ദിവസങ്ങൾ), ആർ അശ്വിൻ (സിഎസ്കെ - 3,591 ദിവസങ്ങൾ), ഡെയ്ൽ സ്റ്റെയ്ൻ (ആർസിബി - 3,282 ദിവസങ്ങൾ), ഡേവിഡ് വാർണർ (ഡൽഹി - 3,245 ദിവസങ്ങൾ) എന്നിവരും ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പഴയ തട്ടകങ്ങളിലേക്ക് മടങ്ങിയെത്തിയവരാണ്.


മറ്റൊരു കൗതുകകരമായ വസ്തുത സഹതാരമായ വൈഭവ് സൂര്യവൻഷി ജനിക്കുന്നതിന് മുൻപാണ് ജഡേജ അവസാനമായി രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ചത് എന്നതാണ്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home