print edition വിഷ്‌ണു വിനോദ് കേരള ക്യാപ്‌റ്റൻ

വിഷ്‌ണു വിനോദ്
തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റിൽ വിഷ്‌ണു വിനോദ് കേരളത്തെ നയിക്കും. ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ജാർഖണ്ഡിനെതിരെ 11ന് ജംഷഡ്‌പൂരിലാണ് കളി. ഒഡീഷ, ബംഗാൾ, ഗുജറാത്ത്, മഹാരാഷ്‌ട്ര, ഡൽഹി, സർവീസസ് എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. സ്വപ്‌നിൽ അസ്‌നോദ്കറാണ് പരിശീലകൻ.
ടീം: വിഷ്‌ണു വിനോദ്, രോഹൻ എസ് കുന്നുമ്മൽ, അഭിഷേക് ജെ നായർ, അഭിഷേക് പി നായർ, സച്ചിൻ ബേബി, അഹമ്മദ് ഇമ്രാൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, വരുൺ നായനാർ, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ ആനന്ദ് സർവാതെ, ജെ എസ് അനുരാജ്, വി അഭിജിത് പ്രവീൺ, എം ഡി നിധീഷ്, ഈഡൻ ആപ്പിൾ ടോം, പവൻ രാജ്, എൻ പി ബേസിൽ.









0 comments