Deshabhimani

വേർതിരിവുകളില്ല,

ക്യാമ്പസിലെ മാറുന്ന ഫാഷൻ ട്രെൻഡുകൾ

Changing fashion trends
വെബ് ഡെസ്ക്

Published on Oct 09, 2026, 03:06 AM | 1 min read

കൊച്ചി


മാറുന്ന ഫാഷൻ ട്രെൻഡുകൾ ആദ്യമേറ്റെടുക്കുക ക്യാമ്പസുകളായിരിക്കും. പഠനത്തിനൊപ്പം ഫാഷനുംകൂടി ചേർന്നാലെ വൈബ്‌ സെറ്റാകൂവെന്ന്‌ വിദ്യാർഥികൾ. സമൂഹമാധ്യമങ്ങളും സിനിമയും വെബ് സിരീസുകളും ഇൻഫ്ലുവൻസർമാരുമൊക്കെയാണ്‌ ഫാഷനിൽ ക്യാന്പസിനെ സ്വാധീനിക്കുന്നത്‌. ഓവർസൈസ്ഡ് ടി-ഷർട്ടുകൾ, ബോക്സി ഷർട്ടുകൾ, വൈഡ്-ലെഗ് ജീൻസ്, ബാഗി പാന്റുകൾ, സ്പോർട്സ് ജേഴ്സികൾ എന്നിവയ്ക്കാണ്‌ കൂടുതൽ സ്വീകാര്യത. പുതിയ തലമുറയുടെ ഫാഷൻ സങ്കൽപ്പങ്ങളിൽ പഴയ കാലത്തിന്റെ സ്വാധീനവും കടന്നുവരുന്നുണ്ട്‌.


​പരമ്പരാഗത ആൺ–പെൺ വസ്ത്രധാരണ രീതികളിലെ അതിരുകൾ മങ്ങുന്നു എന്നതാണ് പ്രധാന മാറ്റം. ലൂസ് ഫിറ്റ് ഷർട്ടും ഓവർസൈസ്ഡ് ടി-ഷർട്ടും ബാഗി ജീൻസും ബൂട്ട്കട്ട് പാന്റുകളും ജെൻഡർ ന്യൂട്രൽ വേഷമാണ്‌. സ്വന്തം സൗകര്യത്തിനും ഇഷ്ടത്തിനുമാണ് ജെന്‍ സികള്‍ മുൻതൂക്കം നല്‍കുന്നത്.

​വിന്റേജ്, വൈ ടു കെ ഫാഷൻ


പഴയകാല ജീൻസ്, ഗ്രാഫിക് ടി-ഷർട്ടുകൾ, ഡെനിം ജാക്കറ്റുകൾ, സ്പോർട്സ് ജേഴ്സികൾ തുടങ്ങിയവ പുതിയ രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. പഴയതും പുതിയതുമായ ഫാഷൻ ശൈലികൾ കൂട്ടിച്ചേർക്കുന്ന പരീക്ഷണങ്ങളും കാണാം.


​വിലയിലും ശ്രദ്ധ

ട്രെൻഡ് പിന്തുടരുമ്പോഴും വസ്ത്രങ്ങളുടെ വിലയും ജെന്‍ സി പ്രധാനമായി പരിഗണിക്കുന്നു. ഒരേ വസ്ത്രം വ്യത്യസ്തരീതിയിൽ സ്റ്റൈൽ ചെയ്യുക, ബജറ്റ് ഫ്രണ്ട്‌ലി ബ്രാൻഡുകൾ തെരഞ്ഞെടുക്കുക, പഴയ വസ്ത്രങ്ങൾ പുതിയരീതിയിൽ ഉപയോഗിക്കുക തുടങ്ങിയ രീതികളും കാണാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home