പാചകവാതക മേഖല സ്വകാര്യവൽക്കരിക്കരുത്

അമ്പലമേട്
പാചകവാതക മേഖല സ്വകാര്യവൽക്കരണ തീരുമാനം പിൻവലിക്കണമെന്ന് കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സിഐടിയു ആവശ്യപ്പെട്ടു. പൊതുമേഖലാ പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ പാചകവാതകം നിറയ്‌ക്കുന്ന ജോലി വെട്ടിക്കുറയ്‌ക്കാനും സ്വകാര്യ പ്ലാന്റുകൾക്ക് കൈമാറാനും കോർപറേറ്റ് മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുകയാണ്. വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന പെട്രോളിയം മേഖല നഷ്ടത്തിലാണെന്ന് കള്ളക്കണക്ക് പറഞ്ഞാണ് നീക്കം നടത്തുന്നത്.
രാജ്യത്തെ പെട്രോളിയം പാചകവാതക മേഖല പൂർണമായും സ്വകാര്യ മുതലാളിമാർക്ക് കൈമാറാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്. വർഷങ്ങളായി പ്ലാന്റുകളിൽ ജോലി ചെയ്തുവരുന്ന കരാർ തൊഴിലാളികളുടെയും സ്ഥിരംതൊഴിലാളികളുടെയും ജീവിതം വഴിമുട്ടിക്കും.
കൊച്ചിയിലും കഞ്ചിക്കോടുമുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റുകളിലാണ് തീരുമാനം ആദ്യം നടപ്പാക്കാൻ പോകുന്നത്. വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന എണ്ണവ്യവസായം സ്വകാര്യവൽക്കരിക്കാനുള്ള നിക്കത്തെ പ്രതിരോധിക്കാനും ചെറുത്തുതോൽപ്പിക്കാനും കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ ആഹ്വാനം ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി 12 ന് ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനി ഗെയ്റ്റുകളിൽ വിശദീകരണയോഗങ്ങൾ നടത്തുമെന്ന് യൂണിയൻ പ്രസിഡന്റ് പി ആർ മുരളീധരനും സെക്രട്ടറി എൻ കെ ജോർജും അറിയിച്ചു.








0 comments