Deshabhimani

അക്ഷരമുറ്റം ഉപജില്ലാ മത്സരം നാളെ

AKSHARAMUTTAM
വെബ് ഡെസ്ക്

Published on Oct 09, 2026, 03:00 AM | 1 min read

കൊച്ചി


ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ സ്‌കൂൾതല മത്സരങ്ങളിലെ മിടുക്കർ മാറ്റുരയ്‌ക്കുന്ന ഉപജില്ലാ മത്സരം 10ന്‌ രാവിലെ ഒന്പതിന്‌ നടക്കും. 14 ഉപജില്ലകളിലായി എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലാണ്‌ മത്സരം.


ഓരോ ഉപജില്ലയിലെയും മത്സരകേന്ദ്രങ്ങൾ: ആലുവ–ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ ആലുവ, അങ്കമാലി– ജി സ്‌മാരക ഹയർ സെക്കൻഡറി സ്‌കൂൾ നായത്തോട്‌, എറണാകുളം–ഗവ. എച്ച്‌എസ്‌എസ്‌ ഇടപ്പള്ളി, കല്ലൂർക്കാട്‌–ഗവ. എൽപിഎസ്‌ നീറന്പുഴ, കോലഞ്ചേരി– എംജിഎം എച്ച്‌എസ്‌എസ്‌ പുത്തൻകുരിശ്‌, കൂത്താട്ടുകുളം–ഗവ. യുപി സ്‌കൂൾ കൂത്താട്ടുകുളം, കോതമംഗലം–മാർ ബേസിൽ എച്ച്എസ്എസ് കോതമംഗലം, മട്ടാഞ്ചേരി–ഗവ. യുപി സ്‌കൂൾ പള്ളുരുത്തി, മൂവാറ്റുപുഴ–ഗവ. ട‍ൗൺ യുപി സ്‌കൂൾ മൂവാറ്റുപുഴ, പറവൂർ–ഗവ. എച്ച്‌എസ്‌എസ്‌ പറവൂർ, പെരുന്പാവൂർ–ഗവ. എച്ച്‌എസ്‌എസ്‌ പെരുന്പാവൂർ, പിറവം–എംകെഎം എച്ച്‌എസ്‌എസ്‌ പിറവം, തൃപ്പൂണിത്തുറ–എസ്‌എൻഡിപി എച്ച്‌എസ്‌എസ്‌ ഉദയംപേരൂർ, വൈപ്പിൻ– രാമവർമ യൂണിയൻ എച്ച്‌എസ്‌ ആൻഡ്‌ ഗവ. എൽപിഎസ്‌ ചെറായി.


ക്വിസിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ ജില്ലാ മത്സരത്തിൽ പങ്കെടുക്കാം. യഥാക്രമം 1000, 500 രൂപ ക്യാഷ് അവാര്‍ഡും മെമന്റോയും സർട്ടിഫിക്കറ്റുമാണ്‌ സമ്മാനം. ഉപജില്ലാ പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനത്തിന്‌ ആയിരം രൂപ, മെമന്റോ, സർട്ടിഫിക്കറ്റ്‌ എന്നിവയാണ്‌ സമ്മാനം. 25ന്‌ നടക്കുന്ന ജില്ലാതല ടാലന്റ്‌ ഫെസ്‌റ്റിൽ ക്വിസ്‌, പ്രസംഗ മത്സരത്തിനൊപ്പം സയൻസ്‌ പാർലമെന്റുമുണ്ടാകും. നവംബർ 15നാണ്‌ സംസ്ഥാന മെഗാ ഫൈ-നൽ.


അക്ഷരമുറ്റം 15–ാംപതിപ്പിന്റെ അവാർഡുകൾ സ്‌പോൺസർ ചെയ്യുന്നത്‌ വെൻകോബ്‌ ആണ്‌. കേരള ബാങ്ക്‌, ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ്‌, ധർമപ്രിയ ഫിനാൻസ്‌ കന്പനി പ്രൈവറ്റ്‌ ലിമിറ്റഡ്‌, ജെഎൻ ലൈറ്റിങ്സ്‌, ആംകോസ്‌ പെയ്‌ന്റ്‌സ്‌ എന്നിവയാണ്‌ മറ്റു സ്‌പോൺസർമാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home