Deshabhimani

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌: 
ഉപജില്ലാതലം നാളെ

കാസർകോട്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌  സീസൺ 15ന്റെ ഉപജില്ലാതല മത്സരം ശനിയാഴ്‌ച നടക്കും.
വെബ് ഡെസ്ക്

Published on Oct 09, 2026, 03:00 AM | 1 min read

കാസർകോട്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സീസൺ 15ന്റെ ഉപജില്ലാതല മത്സരം ശനിയാഴ്‌ച നടക്കും. മഞ്ചേശ്വരം ഉപജില്ലാ മത്സരം ഉപ്പള ജിഎച്ച്‌എസ്‌എസിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ സിജി മാത്യുവും കുന്പള ഉപജില്ലാ മത്സരം പെർഡാല ജിഎച്ച്‌എസിൽ കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ബാലനും കാസർകോട്‌ ഉപജില്ലാ മത്സരം കാസർകോട്‌ ജിയുപി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു അബ്രഹാമും ഉദ്‌ഘാടനംചെയ്യും. ബേക്കൽ ഉപജില്ലാ മത്സരം പെരിയ ജിഎച്ച്‌എസ്‌എസിൽ പുല്ലൂർ പെരിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. സി കെ സബിതയും ഹൊസ്‌ദുർഗ്‌ ഉപജില്ലാ മത്സരം കാഞ്ഞങ്ങാട്‌ സ‍ൗത്ത്‌ ജിവിഎച്ച്‌എസ്‌എസിൽ കാഞ്ഞങ്ങാട്‌ നഗരസഭാ ചെയർമാൻ വി വി രമേശനും ചിറ്റാരിക്കാൽ ഉപജില്ലാ മത്സരം വരക്കാട്‌ വള്ളിയോടൻ കേളുനായർ സ്‌മാരക എച്ച്‌എസ്‌എസിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ഡോ. സെറീന സലാമും ചെറുവത്തൂർ ഉപജില്ലാ മത്സരം കുട്ടമത്ത്‌ ജിഎച്ച്‌എസ്‌എസിൽ ചെറുവത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി നാരായണനും ഉദ്‌ഘാടനംചെയ്യും. സ്‌കൂൾതല മത്സരത്തിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്‌ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുക. ​രാവിലെ ഒമ്പതിന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. പത്തിന്‌ മത്സരം തുടങ്ങും. ടാലന്റ്‌ ഫെസ്‌റ്റിന്റെ ഭാഗമായി പ്രസംഗ മത്സരവുമുണ്ടാകും. 25ന്‌ ജില്ലാ മത്സരവും നവംബർ 15ന്‌ സംസ്ഥാന മെഗാ ഫൈ-നലും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home