Deshabhimani

രാഷ്ട്രീയ പകപോക്കലിനെതിരെ യുവജന പ്രതിഷേധം

രാഷ്ട്രീയ പകപോക്കലിനും യുഡിഎഫ്–-ആർഎസ്എസ് ഡീലിനുമെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട്‌ സംഘടിപ്പിച്ച യുവജന പ്രതിഷേധത്തിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രവർത്തകരെയും 
ജോലി നഷ്ടപെട്ടവരെയും ഡൽഹിയിലെ സമരത്തിന് യാത്രതിരിക്കുന്നവരെയും സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഷാളണിയിക്കുന്നു
വെബ് ഡെസ്ക്

Published on Oct 09, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് രാഷ്ട്രീയ പകപോക്കലിനും യുഡിഎഫ്– ആര്‍എസ്എസ് ഡീലിനുമെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട്‌ യുവജന പ്രതിഷേധം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിൽ വിദ്യാർഥികൾക്കുനേരെ പൊലീസും യൂത്ത്‌ കോൺഗ്രസ്സുകാരും നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ചാണ്‌ ഒന്നിന്‌ ജില്ലയിലെത്തിയ മന്ത്രി ഒ ജെ ജനീഷിനെതിരെ യുവജനങ്ങൾ പ്രതിഷേധിച്ചത്‌. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പിൽ ജയിലിലടച്ചപ്പോൾ ബിജെപി, യുവമോർച്ചക്കാരെ പൊലീസ്‌ വിട്ടയക്കുകയായിരുന്നു. യുഡിഎഫ്‌– ആർഎസ്‌എസ്‌ ഡീൽ ആവർത്തിച്ചുറപ്പിക്കുന്നതാണ്‌ ഇ‍ൗ നടപടി. പൊലീസിന്റെ ഇരട്ടനീതിക്കെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധമാണ്‌ ഉയർന്നത്‌. കോട്ടച്ചേരിയില്‍ നടന്ന പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ഗിനീഷ് അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന കമ്മിറ്റി അംഗം കെ ആർ അനിഷേധ്യ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു. കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റുവരിച്ച എ അഭിജിത്ത്, സബിൻ സത്യൻ, ആദർശ് പറക്കോൽ, സുധീഷ്, റിജേഷ്, പ്രതീപൻ, കെ നിതിൻ, കെ അനീഷ്, കെ സബിൻ, സി ബിനീഷ്, ഒ വി അഖിൽ, കെ വി യദു, ശരത്ത്, അഖിൽ, നിഖിൽ, രാഹുൽ, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ട ഡോ. സിദ്ധാർഥ് രവീന്ദ്രൻ, രോഹിണി ബേഡകം എന്നിവർക്ക് സ്വീകരണം നൽകി. 10 മുതൽ ഡൽഹിയിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല സമരത്തിൽ പങ്കെടുക്കാൻ പോകുന്ന കെ മഹേഷ്, ദർശന ജയപുരം എന്നിവർക്ക് യാത്രയയപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home