Deshabhimani

print edition രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരളത്തിന് മുന്നിൽ റൺമല

Ranji Trophy

കേരളത്തിനായി അഞ്ച് വിക്കറ്റ് നേടിയ വെെശാഖിനെ (വലത്ത്) ക്യാപ്റ്റൻ 
വിഷ്ണു വിനോദ് അഭിനന്ദിക്കുന്നു

വെബ് ഡെസ്ക്

Published on Oct 13, 2026, 12:56 AM | 1 min read

ജംഷഡ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മൂന്ന് സെഞ്ചുറികളുമായി ജാർഖണ്ഡിന് കൂറ്റൻ സ്‌കോർ. ഒന്നാം ഇന്നിങ്‌സ് 587 റണ്ണിൽ അവസാനിച്ചു. ആദിത്യ ചന്ദ്രേഷ് സിങ് (147), ക്യാപ്റ്റൻ വിരാട് സിങ് (108), ശിഖർ മോഹൻ (143) എന്നിവരുടെ സെഞ്ചുറികളാണ് കരുത്തായത്. കേരളത്തിനായി സ്‌പിന്നർ വൈശാഖ് ചന്ദ്രൻ അഞ്ച് വിക്കറ്റെടുത്തു.


രണ്ടാം ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 289 റണ്ണെന്ന നിലയിലാണ് ബാറ്റിങ് തുടങ്ങിയത്. വിരാട് സിങ്ങും ആദിത്യ സിങ്ങും ചേർന്ന് ആദ്യ സെഷനിൽ 80 റണ്ണാണെടുത്തത്. കേരള ക്യാപ്റ്റൻ വിഷ്ണു വിനോദ് ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.


സ്‌കോർ 506ൽ നിൽക്കെ വിരാട് സിങ്ങിനെ സച്ചിൻ ബേബിയുടെ കൈകളിലെത്തിച്ച് വൈശാഖ് ചന്ദ്രനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 263 പന്തിൽ ഒമ്പത് ഫോറിന്റെ അകമ്പടിയിലാണ് വിരാടിന്റെ സെഞ്ചുറി. വിരാടിനെ പിടികൂടിയ സച്ചിൻ ബേബി ഒന്നാം ക്ലാസ് ക്രിക്കറ്റിൽ നൂറ് ക്യാച്ചുകളെന്ന നേട്ടം സ്വന്തമാക്കി. ആദിത്യ സർവാതെയുടെ പന്തിൽ ക്ലീൻ ബൗൾഡായി ആദിത്യ സിങ്ങും മടങ്ങി. 279 പന്തിൽ 17 ഫോറുകളാണ് ആദിത്യ നേടിയത്. സാഹിൽ രാജ് (19), മനീഷി (20), സുശാന്ത് മിത്ര (18) എന്നിവരും പുറത്തായി. കേരളത്തിന് വേണ്ടി അതിഥി താരങ്ങളായ ജലജ് സക്‌സേന മൂന്നും ആദിത്യ സർവാതെ രണ്ടും വിക്കറ്റെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home