Deshabhimani

കാറ്റ്‌, മഴ; വാഴകള്‍ നശിച്ചു ​

കള്ളിമൂട്ട് വിഗ്‌നിമലയില്‍ കാറ്റിൽ നശിച്ച ഞണ്ടന്‍കുഴി ജാസ്മിന്‍ ഷീജയുടെ പറമ്പിലെ വാഴകള്‍

കള്ളിമൂട്ട് വിഗ്‌നിമലയില്‍ കാറ്റിൽ നശിച്ച ഞണ്ടന്‍കുഴി ജാസ്മിന്‍ ഷീജയുടെ പറമ്പിലെ വാഴകള്‍

വെബ് ഡെസ്ക്

Published on Oct 13, 2026, 02:17 AM | 1 min read

വെള്ളറട

വെള്ളറട കള്ളിമൂട് വിഗ്‌നിമലയില്‍ കാറ്റിലും മഴയിലും നേന്ത്രവാഴക്കുലകള്‍ നിലംപൊത്തി. കള്ളിമൂട് ഞണ്ടന്‍കുഴി ജാസ്മിന്‍ ഷീജയുടെ പറമ്പിലെ വാഴകളാണ് നശിച്ചത്. പ്രദേശത്താകെ വ്യാപക നാശമുണ്ടായി. മാസങ്ങള്‍ക്കുമുമ്പ്‌ പാടത്തുണ്ടായിരുന്ന മരച്ചീനി കൃഷി പന്നിക്കൂട്ടം നശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇറക്കിയ മരച്ചീനിയും ഞായറാഴ്ചത്തെ കാറ്റില്‍ ഒടിഞ്ഞുവീണു. 75,000 രൂപയുടെ നഷ്ടമാണുണ്ടായത്‌. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വായ്പയെടുത്തടക്കം ഇറക്കിയ കൃഷിയാണ് വിളവെടുപ്പിന് പാകമാകുംമുമ്പ്‌ നശിച്ചത്. ഉടൻ നഷ്ടപരിഹാരം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ കര്‍ഷകർ ആവശ്യപ്പെട്ടു. കൃഷിഭവനില്‍ പരാതി നല്‍കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home