Deshabhimani

സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ദുർഗന്ധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 13, 2026, 02:13 AM | 1 min read

മംഗലപുരം

പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്‌കൂളിൽ ഉച്ചഭക്ഷണത്തിനായി നൽകിയ ചോറിന് രൂക്ഷമായ ദുർഗന്ധവും നിറവ്യത്യാസവും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികൾ ഭക്ഷണം ഉപേക്ഷിച്ചു. തിങ്കൾ പകൽ 12.30ന്‌ കുട്ടികൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴാണ് നിറവ്യത്യാസവും ദുർഗന്ധവും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്‌ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തി. സപ്ലൈകോ വഴി വിതരണംചെയ്തത്‌ പഴക്കംചെന്ന അരിയാണ്‌. ​ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്കൂളിലെത്തി അരിയുടെ സാമ്പിളുകൾ ശേഖരിക്കുകയും ഗുണനിലവാരമില്ലാത്തതാണെന്ന്‌ സ്ഥിരീകരിക്കുകയും ചെയ്തു. ആഴ്‌ചകൾക്കുമുമ്പ് സ്കൂളിൽനിന്ന്‌ രാത്രി അരി കടത്തിയതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് പൊലീസ് കേസുമെടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home