Deshabhimani

സംഭവം രാത്രി 12ന്

മദ്യപാനത്തിനിടെ തർക്കം;
2 പേർക്ക്‌ കുത്തേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 13, 2026, 02:19 AM | 1 min read

നെയ്യാറ്റിന്‍

കര നെയ്യാറ്റിൻകരയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ രണ്ടുപേർക്ക് കുത്തേറ്റു. അതിയന്നൂർ പ്ലാവിള സ്വദേശി രഞ്ജിത്ത് (33), വഴുതൂർ സ്വദേശി വിനോദ് (35) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ സനൽ എന്നയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തിങ്കള്‍ രാത്രി 12നാണ് സംഭവം. മദ്യപാനത്തിനിടെ തർക്കം രൂക്ഷമായതോടെ സനൽ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് മറ്റ് രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ഉടനെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല. സംഭവത്തിനുശേഷം ഒളിവിൽ പോയ സനലിനെ കണ്ടെത്താൻ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home