Deshabhimani

ബിജെപി ഭരണകക്ഷി അംഗങ്ങൾ എത്തിയില്ല; യോഗം നടത്തി പ്രതിപക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 13, 2026, 02:15 AM | 1 min read

ആറ്റിങ്ങൽ

മുദാക്കല്‍ പഞ്ചായത്തില്‍ ബിജെപി ഭരണസമിതി വിട്ടുനിന്നിട്ടും തീരുമാനിച്ചുറപ്പിച്ച പ്രകാരം യോഗം നടത്തി പ്രതിപക്ഷം. തിങ്കളാഴ്ച യോഗം ഉണ്ടെന്ന അറിയിപ്പ് ദിവസങ്ങൾക്കുമുമ്പേ അംഗങ്ങൾക്കെല്ലാം നൽകിയിരുന്നു. രാവിലെ യോഗം ചേരാന്‍ അംഗങ്ങള്‍ കമ്മിറ്റി ഹാളിൽ എത്തിയപ്പോഴാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും ഇല്ലാത്തതിനാൽ കമ്മിറ്റി മാറ്റിയെന്ന അറിയിപ്പ് ലഭിക്കുന്നത്. എന്നാൽ, നിശ്ചയിച്ച ദിവസത്തില്‍ തന്നെ കമ്മിറ്റി ചേരണമെന്ന് സിപിഐ എം, കോൺഗ്രസ് അംഗങ്ങളടക്കം ആവശ്യപ്പെട്ടതോടെ ഗത്യന്തരമില്ലാതെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം നടത്തി. എസ്ഐആർ നടപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിൽ പങ്കെടുക്കാന്‍ ബിജെപിയുടെ 12 അംഗങ്ങളും പോയതാണ് യോഗത്തില്‍നിന്ന് പിന്മാറാനുള്ള കാരണം. ഭരണസമിതിയാകട്ടെ ഈ വിഷയം നേരത്തെ അംഗങ്ങളെ അറിയിച്ചതുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home