Deshabhimani

print edition അഭിഷേകിന്‌ സെഞ്ചുറി; കേരളം 
പൊരുതുന്നു

Renji.jpg
വെബ് ഡെസ്ക്

Published on Oct 14, 2026, 12:00 AM | 1 min read

ജംഷഡ്പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഓപ്പണർ അഭിഷേക് പി നായരുടെ സെഞ്ചുറിയുമായി കേരളം പൊരുതുന്നു. ജാർഖണ്ഡിനെതിരെ മൂന്നാം ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റ്‌ നഷ്‌ടത്തിൽ 269 റണ്ണെടുത്തു. ആദ്യ സെഞ്ചുറി നേടിയ അഭിഷേക്‌ 204 പന്തിൽ 126 റണ്ണടിച്ചു. 10 ഫോറും അഞ്ച്‌ സിക്‌സറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്‌. കേരളം ഇപ്പോഴും 318 റൺ പിറകിലാണ്‌. ജാർഖണ്ഡ്‌ ഒന്നാം ഇന്നിങ്സിൽ നേടിയത്‌ 587 റണ്ണാണ്‌.


അഭിഷേകും രോഹൻ കുന്നുമ്മലും ചേർന്ന്‌ ഒന്നാം വിക്കറ്റിൽ 83 റണ്ണിന്റെ അടിത്തറയിട്ടു. രോഹൻ 47 പന്തിൽ 44 റണ്ണുമായി മടങ്ങി. അതിനിടെ ആറ്‌ ഫോറും ഒരു സിക്‌സറും നേടി. തുടർന്നെത്തിയ സച്ചിൻ ബേബി അഭിഷേകിന്‌ നല്ല കൂട്ടായി. ഇരുവരും 121 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി.


സച്ചിന്റെ സംഭാവന 35 റൺ. ക്യാപ്‌റ്റൻ വിഷ്‌ണു വിനോദും (15), ജലജ്‌ സക്‌സേനയും (7) തിളങ്ങിയില്ല. മുഹമ്മദ്‌ അസ്‌ഹറുദീൻ ആദ്യ പന്തിൽ കൂടാരം കയറി. ഒരു വിക്കറ്റ്‌ നഷ്‌ടത്തിൽ 204 റണ്ണിൽ നിന്നാണ്‌ കേരളം കൂപ്പുകുത്തിയത്‌. 45 റണ്ണെടുക്കുന്നതിനിടെ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടമായി.


സൽമാൻ നിസാറും (17) ആദിത്യ സർവാതെയുമാണ്‌(13) ക്രീസിൽ. ജാർഖണ്ഡിനായി ഉത്‌കർഷ്‌ സിങ് മൂന്ന്‌ വിക്കറ്റെടുത്തു.

മറ്റ് മത്സരങ്ങളിൽ മുൻ ചാമ്പ്യൻമാരായ മുംബെെ തകർപ്പൻ ജയം നേടി. മുംബെെ ചണ്ഡീഗഡിനെ ഇന്നിങ്സിനും 155 റണ്ണിനും തോൽപ്പിച്ചു. ഹെെദരാബാദ് ത്രിപുരയെ ഇന്നിങ്സിനും 40 റണ്ണിനും, ഉത്തർപ്രദേശ് ബീഹാറിനെ ഇന്നിങ്സിനും 267 റണ്ണിനും വീഴ്--ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home