Deshabhimani

നേര്‌ പറയും ഇ‍ൗ മഴവില്ലുകൾ

റെയ്ൻബോ കിഡ്‌സ് തിയറ്റർ ഡിവൈഎഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ വി വസീഫ് ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 14, 2026, 03:00 AM | 1 min read

നേര്‌ പറയും ഇ‍ൗ മഴവില്ലുകൾ ഉദിനൂർ കലകളുടെയും കളികളുടെയും യാഥാർഥ്യങ്ങൾ പറഞ്ഞ്‌ ഉദിനൂർ റെയ്‌ൻബോ കിഡ്സ് തിയറ്റർ കലാ ട്രൂപ്പ്‌. വിവിധ കലാപരിപാടികളിലൂടെ ജനങ്ങളിലേക്ക്‌ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തേോടെ ബാലസംഘം ഉദിനൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ കിഡ്‌സ്‌ തിയറ്റർ ആരംഭിച്ചത്‌. കലാപങ്ങൾക്കെതിരെ ശബ്ദമുയർത്തിയും മതവിദ്വേഷത്തിന്റെ വർഗീയ വിത്തുകളെ പ്രതിരോധിക്കണമെന്നും ഓർമിപ്പിച്ച്‌ കൊണ്ടുള്ള സന്ദേശഗാനം, ചിരിച്ചുല്ലസിക്കേണ്ട ബാല്യങ്ങളെ കണ്ണീരിന്റെ തടവറയിലാക്കുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ സമൂഹത്തെ ജാഗ്രതപ്പെടുത്തുന്ന സംഗീതശില്പം, അധികാരത്തിന്റെ അഹന്തയിൽ ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നവർക്കെതിരെ പടപൊരുതുന്നവർക്കൊപ്പം ഞങ്ങളുമുണ്ടെന്ന് ഉറക്കെ വിളിച്ചു പറയുന്ന ലഘു സ്‌കിറ്റ്‌, നാടൻപാട്ടുകൾ എന്നിവയാണ്‌ കൊച്ചു കലാകാരന്മാർ ജനങ്ങളിലേക്ക്‌ എത്തിക്കുന്നത്‌. ഇരുപത്‌ കുട്ടികളാണ്‌ കലാപരിപാടികളിൽ അണിനിരക്കുന്നത്‌. ഒ പി ചന്ദ്രനാണ്‌ സംവിധാനം. ഇ വി ഋതിക, ഇ വി ചിത്ര, ബാലകൃഷ്ണൻ നാറോത്ത് എന്നിവരാണ്‌ നേതൃത്വം നൽകുന്നത്‌. റെയിൻബോ കിഡ്‌സ് തിയറ്റർ ഡിവൈഎഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ വി വസീഫ് ഉദ്‌ഘാടനംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home