ജില്ലാ ആശുപത്രിയിലേക്ക് ഉജ്വല മാർച്ച്

കാഞ്ഞങ്ങാട് ആശുപത്രികളിൽ അവശ്യമരുന്നുകളോ, ജീവൻ രക്ഷാ ഉപകരണങ്ങളോ, ഡോക്ടർമാരോ ഇല്ലാതെ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കുന്ന യുഡിഎഫ് സർക്കാരിന്റെ അനാസ്ഥക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് യുവജനങ്ങളുടെ ഉജ്വല മാർച്ച്. കഴിഞ്ഞ പത്തുവർഷക്കാലം മാതൃകാപരമായി പ്രവർത്തിച്ച പൊതുജനാരോഗ്യ മേഖല യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം കുത്തഴിഞ്ഞ നിലയിലായി. സർക്കാർ ആശുപത്രികളെ തകർക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ സാധാരണക്കാരായ നൂറുകണക്കിന് രോഗികളാണ് വലയുന്നത്. മരുന്നുക്ഷാമവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. ജില്ലാ ആശുപത്രിയിൽ ജില്ല മെഡിക്കൽ ഓഫീസറുടെ ഓഫീസിനു മുന്നിൽ നടന്ന സമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി ഗിനീഷ് അധ്യക്ഷനായി. കെ കനേഷ്, കെ സനുമോഹൻ, സുജിത്ത് മോനാച്ച എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു.








0 comments