ചരിത്രശേഷിപ്പുകൾ തേടി കുട്ടികൾ

പിലിക്കോട് പാഠപുസ്തകത്തിൽ പരിചയപ്പെട്ട ചരിത്ര വസ്തുതകൾ കണ്ടറിയുന്നതിന് പിലിക്കോട് ഗവ. യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥികളും സോഷ്യൽ സർവീസ് സ്‌കീം അംഗങ്ങളും വറക്കോട്ട് വയലിലെ ചെങ്കൽ ഗുഹകൾ സന്ദർശിച്ചു. 3000 വർഷം പഴക്കമുള്ള മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളാണ് പിലിക്കോട് ശക്തി ക്ലബ്ബിനു മുന്നിലുള്ള ചെങ്കൽ അറകൾ. മൃതദേഹാവശിഷ്ടങ്ങളോടൊപ്പം അക്കാലത്തെ പണിയായുധങ്ങളും മറ്റും ഈ അറകളിൽ നിന്ന് വർഷങ്ങൾക്കു മുന്നെ ഖനനം നടത്തി കണ്ടെത്തിയിരുന്നു. അന്ന് കണ്ടെത്തിയ ചെങ്കല്ലറകൾ കൂടാതെ കൂടുതൽ ശേഷിപ്പുകൾ കണ്ടെത്താനുള്ള ഉത്‌ഖനനം നടക്കുന്നതറിഞ്ഞാണ് കുട്ടികൾ സന്ദർശിച്ചത്. പുതുതായി ഒരു ചെങ്കൽ അറകൂടി കണ്ടെത്തിയിട്ടുണ്ട് പുരാവസ്തു വകുപ്പിലെ റിസർച്ച് ഓഫീസർ ആര്യ ചരിത്രാന്വേഷണ രീതികളെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ കുഞ്ഞിരാമൻ, എം കെ ഹരിദാസ്, കോ–ഓർഡിനേറ്റർ പ്രീത രാമചന്ദ്രൻ, എം രാജേഷ് എന്നിവർ സംസാരിച്ചു.








0 comments