ഹാട്രിക് ചഹാൽ ; പഞ്ചാബിന് 4 വിക്കറ്റ് ജയം


Sports Desk
Published on May 01, 2025, 03:25 AM | 1 min read
ചെന്നൈ : ഐപിഎൽ ക്രിക്കറ്റിൽ ഹാട്രിക്കുമായി തിളങ്ങി യുസ്‌വേന്ദ്ര ചഹാൽ. ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയാണ് ഈ പഞ്ചാബ് കിങ്‌സ് സ്‌പിന്നറുടെ പ്രകടനം. സീസണിലെ ആദ്യ ഹാട്രിക്കാണിത്. ഐപിഎല്ലിൽ ചഹാലിന്റെ രണ്ടാമത്തേതും. മൂന്ന് ഓവറിൽ 32 റൺ വഴങ്ങി നാല് വിക്കറ്റാണ് ആകെ നേടിയത്. മത്സരത്തിൽ പഞ്ചാബ് നാല് വിക്കറ്റിന് ജയിച്ചു.
സ്കോർ: ചെന്നെെ 190 (19.2) പഞ്ചാബ് 194/6 (19.4)
സാം കറന്റെ (47 പന്തിൽ 88) വെടിക്കെട്ട് ബാറ്റിങ്ങാണ് ചെന്നൈക്ക് ആശ്വാസമായത്. നാല് സിക്‌സറും ഒമ്പത് ഫോറും ഇന്നിങ്‌സിൽ ഉൾപ്പെട്ടു. തുടക്കം കുതിച്ച ചെന്നൈയെ അവസാന ഓവറുകളിൽ പഞ്ചാബ് മെരുക്കി. 18 റണ്ണെടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ വീഴ്‌ത്തി. 19–-ാം ഓവറിലായിരുന്നു ചഹാലിന്റെ മാന്ത്രികപ്രകടനം. ഒമ്പത് റൺ വഴങ്ങി നാല് വിക്കറ്റ് കൊയ്‌തു. അവസാന മൂന്ന് പന്തുകളിലാണ് ഹാട്രിക് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ക്യാപ്റ്റൻ ശ്രേയസ് അയ്യരും (41 പന്തിൽ 72) പ്രഭ്സിമ്രാൻ സിങ്ങും (36 പന്തിൽ 54) ജയം നൽകി.









0 comments